ETV Bharat / state

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു - accused acquitted vandiperiyar rape muder case

vandiperiyar rape muder case in malayalam കട്ടപ്പന കോടതിയില്‍ നാടകീയ രംഗങ്ങൾ. പൊട്ടിക്കരഞ്ഞ് പെൺകുട്ടിയുടെ കുടുംബം. കൊലപാതകം, ബലാത്സംഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി. പൊലീസ് നിരത്തിയത് കൃത്രിമ സാക്ഷികളെയെന്ന് പ്രതിഭാഗം. അപ്രതീക്ഷിത വിധിയെന്ന് പ്രോസിക്യൂഷൻ.

rape and murder of six year old girl  rape and murder of girl in Vandiperiyar  vandiperiyar rape muder  vandiperiyar rape muder case  vandiperiyar rape muder court acquitted accused  Vandiperiyar rape case  Vandiperiyar case  വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തി  വണ്ടിപ്പെരിയാർ കൊലപാതകം  വണ്ടിപ്പെരിയാർ കേസ്  വണ്ടിപ്പെരിയാർ  കട്ടപ്പന കോടതിയില്‍ നാടകീയ രംഗങ്ങൾ  വണ്ടിപ്പെരിയാർ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ടു  accused acquitted vandiperiyar rape muder case  vandiperiyar rape muder case
vandiperiyar-rape-muder-case
author img

By ETV Bharat Kerala Team

Published : Dec 14, 2023, 12:39 PM IST

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രതിയെ വെറുതെ വിട്ടു (vandiperiyar rape muder case court acquitted the accused). വണ്ടിപ്പെരിയാർ സ്വദേശി അർജുനെയാണ് വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി വി മഞ്ജു ആണ് വിധി പറഞ്ഞത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്.

വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിലാണ് ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസിലായി.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്‌തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കുറ്റപത്രം ഇങ്ങനെ: പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാർ സിഐ ആയിരുന്ന ടിഡി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിന്‍റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി.

പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇത് അനുവദിച്ചില്ല.

കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്‌തരിച്ചു. 69ൽ അധികം രേഖകളും 16 വസ്‌തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. അടുത്തയിടെ കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റർ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശിച്ചു. അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം കോടതിയിൽ നടത്തിയതെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞിരുന്നത്.

READ ALSO: ആറ് വയസുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസ് : ശക്തമായ വകുപ്പുകള്‍ ചുമത്താതെ പൊലീസ്, എന്തുകൊണ്ടെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.