ETV Bharat / state

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ അച്ഛന് നേരെയുള്ള ആക്രമണം: പ്രതി ആയുധവുമായി എത്തിയത് മനപൂർവം; എഫ്ഐആര്‍ - വണ്ടിപ്പെരിയാർ എഫ്ഐആര്‍

Vandiperiyar attack case FIR: വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ പാൽരാജ് മനപൂര്‍വം ഉപദ്രവിച്ചതാണെന്ന് എഫ്ഐആറിൽ. പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു.

Vandiperiyar attack case  Vandiperiyar murder case  വണ്ടിപ്പെരിയാർ എഫ്ഐആര്‍  അച്ഛന് നേരെയുള്ള ആക്രമണം
vandiperiyar-attack-case-
author img

By ETV Bharat Kerala Team

Published : Jan 7, 2024, 11:40 AM IST

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ പ്രതിയായ പാൽരാജ് മനപൂർവം ഉപദ്രവിച്ചതാണെന്ന് (Vandiperiyar attack case accused) പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പിടിയിലായ പാല്‍രാജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇന്ന് നടക്കും.

കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി സ്ഥലത്ത് എത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആയുധവുമായാണ് ഇയാൾ സംഭവ സ്ഥലത്തെത്തുന്നത്. തുടർന്ന് മനപൂർവം പ്രകോപനമുണ്ടാക്കി അക്രമിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.

പാല്‍രാജ് പീഡനക്കേസിൽ കുറ്റാരോപിതനായ അർജുന്‍റെ ബന്ധു : ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ (Vandiperiyar murder case) കുറ്റാരോപിതനായ അർജുന്‍റെ ബന്ധുവാണ് കുട്ടിയുടെ അച്ഛനെ ആക്രമിച്ച കേസിലെ പ്രതിയായ പാല്‍രാജ്. ഇയാൾക്ക് പെൺകുട്ടിയുടെ അച്ഛനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നെന്നും ഇതിനായി ആയുധം കയ്യിൽ കരുതിയാണ് സ്ഥലത്തെത്തിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ആക്രമിക്കുന്നതിനായി മനപൂര്‍വം പ്രകോപനമുണ്ടാക്കിയ ഇയാൾ പെണ്‍കുട്ടിയുടെ അച്ഛനെ കുത്തി പരിക്കേൽപ്പിയ്‌ക്കുകയായിരുന്നു.

സംഭവം ഇങ്ങനെ : ഇന്നലെ (ജനുവരി 6) രാവിലെയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ പിതാവിനൊപ്പം മുത്തച്ഛനും ഉണ്ടായിരുന്നു. ഇരുവരും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വഴിയരികിൽ വച്ച് പ്രതിയിയ പാൽരാജ് അശ്ലീല ആംഗ്യം കാട്ടി പ്രകോപിപ്പിച്ചു.

ഇത് ചോദ്യം ചെയ്‌ത കുട്ടിയുടെ അച്ഛനെ കുത്തി പരിക്കേൽപ്പിയ്‌ക്കുകയായിരുന്നു. തടയാൻ പോയ മുത്തച്ഛനും പരിക്കേറ്റിട്ടുണ്ട്. പാല്‍രാജിന്‍റെ ആക്രമണത്തിൽ പെണ്‍കുട്ടിയുടെ അച്ഛന്‍റെ നെഞ്ചിന് താഴെയും ഇരുകാലുകളുടെ തുടകളിലും പരിക്കേറ്റിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇയാൾ കുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

പ്രതിഷേധവുമായി കേരള മഹിള സംഘം : പരിക്കേറ്റ ഇരുവരെയും വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ആക്രമണത്തെ തുടർന്ന് കേരള മഹിള സംഘം പ്രതിഷേധം അറിയിച്ചിരുന്നു.

കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കുടുംബത്തിന് നേരെ കോടതി വെറുതേ വിട്ട പ്രതിയുടെ ബന്ധുക്കളുടെ ആക്രമണം നടന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും അപഹസിക്കുന്നതുമാണെന്ന് പീരുമേട് മുൻ എംഎൽഎ ഇ എസ് ബിജിമോൾ പറഞ്ഞു. വിഷയത്തിൽ ഗവൺമെന്‍റ് ശക്തമായി ഇടപെടണമെന്നും ഇ എസ് ബിജിമോൾ ആവശ്യപ്പെട്ടു. ഈ കേസിലെ കോടതി വിധി ഒരു വക്കീലും പണവുമുണ്ടെങ്കിൽ ഈ സമൂഹത്തിൽ ആർക്കും എന്തുമാകാമെന്ന തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും ബിജിമോൾ കൂട്ടിചേർത്തു.

Also read: വണ്ടിപ്പെരിയാർ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.