ETV Bharat / state

Vagamon Glass Bridge Entry Fee എൻട്രി ഫീസ് കുറച്ചു, സഞ്ചാരികളേ ഇതിലേ എന്ന് വാഗമൺ ഗ്ലാസ് ബ്രിഡ്‌ജ്‌... - Adventure Park

വാഗമൺ ഗ്ലാസ് ബ്രിഡ്‌ജിന്‍റെ പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

കാന്‍റി ലിവർ ഗ്ലാസ് ബ്രിഡ്‌ജ്  cantilever glass bridge in vagamon  Entry fee for Vagamon Glass Bridge is reduced  വാഗമൺ ഗ്ലാസ് ബിഡ്‌ജിന്‍റെ എൻട്രി ഫീസ് കുറച്ചു  കേരള ടൂറിസം  Kerala Tourism  മന്ത്രി പി എ മുഹമ്മദ് റിയാസ്  minister pa mohammed riyas  വാഗമൺ ഗ്ലാസ് ബ്രിഡ്‌ജ്‌  vagamon Glass Bridge  സാഹസിക വിനോദ പാര്‍ക്ക്  Adventure Park  Entry fee reduced
Entry Fee For Vagamon Glass Bridge Is Reduced
author img

By ETV Bharat Kerala Team

Published : Sep 15, 2023, 10:33 AM IST

Updated : Sep 15, 2023, 11:48 AM IST

ഇടുക്കി: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്‌ജ്‌ ഇതിനകം തന്നെ വലിയ ജന ശ്രദ്ധ നേടിക്കഴിഞ്ഞു എന്നാണ് ടൂറിസം വകുപ്പ് അവകാശപ്പെടുന്നത്. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്‍റി ലിവർ ഗ്ലാസ് ബ്രിഡ്‌ജ് (cantilever glass bridge in vagamon) എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്. അതേസമയം ഗ്ലാസ് ബ്രിഡ്‌ജിന്‍റെ എൻട്രി ഫീസില്‍ കുറവുവരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

ഗ്ലാസ് ബ്രിഡ്‌ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസിനോടും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ല കലക്‌ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
തുടർന്ന് ഗ്ലാസ് ബ്രിഡ്‌ജിന്‍റെ പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു (Entry fee for Vagamon Glass Bridge is reduced).

സെപ്‌റ്റംബര്‍ ആറിനാണ് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് വാഗമണ്ണിലെ കാന്‍റിലിവര്‍ മാതൃകയിലുള്ള രാജ്യത്തെ തന്നെ നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്‌ഘാടനം ചെയ്‌തത്. ഇതോടെ കേരളത്തിന്‍റെ ടൂറിസത്തിന്‍റെ ഭൂപടത്തില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത കിടിലന്‍ സ്‌പോട്ടായി വാഗമണ്‍ മാറിയിരുന്നു. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയമാണ് വാഗമണ്ണിനും പുതിയ മുഖം നല്‍കിയത്.

ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാത വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ കിക്കി സ്റ്റാര്‍സും സംയുക്തമായാണ് വാഗമണ്‍ കോലാഹലമേട്ടിൽ രാജ്യത്തെ തന്നെ നീളം കൂടിയ ചില്ലുപാലം ഒരുക്കിയിരിക്കുന്നത്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത ഗ്ലാസില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന് 40 മീറ്റര്‍ നീളമാണുള്ളത്. പാലം നിര്‍മാണത്തിന് വേണ്ടി 30 ടണ്‍ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. 3 കോടിയാണ് ചില്ലുപാലത്തിന്‍റെ ആകെ നിര്‍മാണ ചെലവ്.

ആറുകോടിയുടെ സാഹസിക റൈഡുകളാണ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഒരുക്കിയത്. ഗ്ലാസ് ബ്രിഡ്‌ജിന് പുറമെ ആകാശ ഊഞ്ഞാല്‍, റോക്കറ്റ് ഇജക്‌ടര്‍, ജയന്‍റ് സിംഗ്, സിപ്‌ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ഫ്രീഫോള്‍ എന്നിവയാണ് മറ്റ് റൈഡുകള്‍. വിദേശ രാജ്യങ്ങളിലും മറ്റുമുള്ള, മൂന്നുകോടി മുതല്‍മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന കാന്‍റിലിവര്‍ ഗ്ലാസ് ബ്രിഡ്‌ജാണ് ഇതില്‍ ഏറ്റവും ആകര്‍ഷകം.

സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് ഇതൊരുക്കിയിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്ണില്‍ ഒരു വശത്തുമാത്രം ഉറപ്പിച്ചിരിക്കുന്ന ‌ചില്ലുപാലമാണ് സജ്ജമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിന്ന് കാടിന്‍റെ മുകളിലൂടെ നീണ്ടുനില്‍ക്കുന്ന ചില്ലുപാലം 150 അടി ഉയരത്തിലെ കാഴ്‌ചകള്‍ സമ്മാനിക്കും. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍ വരെ കാണാം. വരുമാനത്തിന്‍റെ 30 ശതമാനം ഡിടിപിസിക്കാണ് ലഭിക്കുന്നത്.

ALSO READ: 'കയറാം ചില്ലുപാലം, കാണാം കാഴ്‌ചകള്‍ നെഞ്ചിടിപ്പോടെ' ; വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്‌ജ് തുറന്നു

Last Updated : Sep 15, 2023, 11:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.