ETV Bharat / state

കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം അജ്ഞാത മൃതദേഹം - അജ്ഞാത മൃതദേഹം

മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍

unidentified body found near the Kallarkutty dam  unidentified body found  Kallarkutty dam  കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  കല്ലാര്‍കുട്ടി അണക്കെട്ട്  അജ്ഞാത മൃതദേഹം  അജ്ഞാത മൃതദേഹം കണ്ടെത്തി
കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
author img

By

Published : Oct 30, 2021, 8:27 PM IST

ഇടുക്കി : കല്ലാര്‍കുട്ടി അണക്കെട്ടിന് താഴ്ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്‌ച വൈകുന്നേരമാണ് സംഭവം. പാറക്കെട്ടോടുകൂടിയ ഭാഗത്തായിരുന്നു മൃതദേഹം.

അടിമാലി പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം കരക്കെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റി. അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പുരുഷന്‍റേതാണെന്നും ആളെ തിരിച്ചറിയാനുള്ള ശ്രമം നടത്തി വരുന്നതായും അടിമാലി പൊലീസ് അറിയിച്ചു.

കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

Also Read: ജി20 : മോദി റോമാ കൺവെൻഷൻ സെന്‍ററില്‍ ; സ്വീകരിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനില്‍ കമ്പിളിക്കണ്ടം ഭാഗത്തുനിന്നും ഒരാളെ കാണാതായതായുള്ള പരാതി ലഭിച്ചിരുന്നു. ഇയാളെയാണോ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ഇക്കാര്യത്തില്‍ പൊലീസ് തുടര്‍ നടപടി സ്വീകരിച്ച് വരുന്നതായാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.