ഇടുക്കി ജില്ലയിലെ മുപ്പത്തിയൊന്നാമത് പൊലീസ് സ്റ്റേഷൻ ഉടുമ്പൻചോലയിൽ പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
1950 കാലഘട്ടത്തിൽ ഉടുമ്പൻചോലയിൽ ആയിരുന്നു പൊലീസ് സ്റ്റേഷനും കോടതിയും പ്രവർത്തിച്ചിരുന്നത്. ഇതിനുശേഷം 1984 ൽ പൊലീസ് സ്റ്റേഷൻ ശാന്തമ്പാറയിലേക്കും, കോടതി നെടുങ്കണ്ടത്തും മാറ്റുകയായിരുന്നു. എന്നാൽ തോട്ടം മേഖലയിൽ അടക്കം കുറ്റകൃത്യങ്ങൾ വളർന്നു വന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് മന്ത്രി എംഎം മണി ഇടപെട്ട് പൊലീസ് സ്റ്റേഷൻ തിരികെ കൊണ്ടുവന്നത്.