ഇടുക്കി: ജില്ലയിൽ മഴ ശമിച്ചതോടെ ഇടുക്കി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ താഴ്ത്തി. മൂന്നാമത്തെ ഷട്ടർ 35 സെന്‍റിമീറ്ററിൽ നിന്നും 40 സെന്‍റിമീറ്റർ ആയി ഉയർത്തി. ഇടുക്കി ജലാശയത്തിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ താഴ്ത്തിയത്.
ഇന്ന് കൂടിയ റൂൾ കമ്മറ്റിയുടെതാണ് തീരുമാനം. 40 സെന്‍റിമീറ്റർ ഉയർത്തിയ മൂന്നാമത്തെ ഷട്ടറിലൂടെ 40 കുമിക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചു. മഴയുടെ ശക്‌തി കുറഞ്ഞതോടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചിരുന്നു.
ALSO READ:കൊക്കയാറില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; നാശനഷ്‌ടം കണക്കാക്കാന്‍ പ്രത്യേക സംഘം
2398.20 അടിയാണ് നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയുടെ 94.37% വെള്ളമാണ് അണക്കെട്ടിൽ ഉള്ളത്. 0.634MU ജലമാണ് ഒരു മണിക്കൂറിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടുപോകുന്നത്. വരും ദിവസങ്ങളിൽ മഴ പൂർണമായും മാറിയാൽ മൂന്നാമത്തെ ഷട്ടറും താഴ്ത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.