ഇടുക്കി: ഗ്രാനൈറ്റ് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. വാഹനത്തിൽ നിന്നും ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് അപകടം. നെടുങ്കണ്ടം മയിലാടുംപാറയിലാണ് സംഭവം.
സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. രണ്ട് പാളിയായി അടിക്കി വെച്ചിരുന്ന ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിൽ രണ്ട് തൊഴിലാളികൾ ഗ്രാനൈറ്റ് മറിഞ്ഞുവീണ് ഇതിനുള്ളിൽ പെടുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശികളായ പ്രദീപ് (38), സുധൻ(30) എന്നിവരാണ് മരിച്ചത്