ETV Bharat / state

യുവാവിന് ക്രൂര മർദനം, വീഡിയോ റെക്കോഡ് ചെയ്‌ത് പ്രചാരണം; സഹോദരന്മാർ അറസ്റ്റിൽ - യുവാവിനെ ക്രൂരമായി മർദിച്ച സംഭവം

കട്ടപ്പന സ്വദേശികളും സഹോദരന്മാരുമായ ഇരുപതേക്കർ ചോതറ കുന്നേൽ ബിജോ, ബിനോ എന്നിവരാണ് അറസ്റ്റിലായത്. നെടുങ്കണ്ടം വട്ടപ്പാറ സ്വദേശിയായ കരിയിലക്കുളം സോമിച്ചനാണ് മർദനമേറ്റത്.

two arrested for brutally beaten a man in idukki  two arrested for brutally beaten a man and circulating video on social media after recording it  two arrested for brutally beaten a man in idukki nedumkandam  nedumkandam man beaten  യുവാവിനെ ക്രൂരമായി മർദിച്ചു  യുവാവിനെ ക്രൂരമായി മർദിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവം  സഹോദരന്മാർ അറസ്റ്റിൽ  കട്ടപ്പന സ്വദേശികളായ സഹോദരന്മാർ അറസ്റ്റിൽ  യുവാവിനെ ക്രൂരമായി മർദിച്ച സംഭവം  ഇടുക്കി യുവാവിന് ക്രൂരമർദനം
two arrested for brutally beaten a man and circulating video on social media after recording it
author img

By

Published : Oct 13, 2021, 2:55 PM IST

Updated : Oct 13, 2021, 3:33 PM IST

ഇടുക്കി: യുവാവിനെ ക്രൂരമായി മർദിച്ച ശേഷം വീഡിയോ റെക്കോഡ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. കട്ടപ്പന സ്വദേശികളും സഹോദരന്മാരുമായ ഇരുപതേക്കർ ചോതറ കുന്നേൽ ബിജോ, ബിനോ എന്നിവരാണ് അറസ്റ്റിലായത്. നെടുങ്കണ്ടം വട്ടപ്പാറ സ്വദേശിയായ കരിയിലക്കുളം സോമിച്ചനാണ് മർദനമേറ്റത്.

ALSO READ: ഉത്ര വധക്കേസ് : സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധികതടവും അഞ്ച് ലക്ഷം പിഴയും

സെപ്‌റ്റംബർ 28നാണ് കേസിനാസ്‌പദമായ സംഭവം. കടം നൽകിയ പണം തിരികെ വാങ്ങാനായി കട്ടപ്പനയിൽ എത്തിയതായിരുന്നു സോമിച്ചൻ. ഇയാളെ പ്രതികൾ ചോർന്ന് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. സംഭവത്തിലെ ഒന്നാം പ്രതി വട്ടപ്പാറ സ്വദേശി ജോയലിനെ പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു.

പ്രതികളുടെ അമ്മയ്‌ക്ക് കടം നൽകിയ പണം തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് ആക്രമണം. അവശനായി കിടക്കുന്ന സോമിച്ചന്‍റെ കഴുത്തിൽ ചവിട്ടിപിടിച്ച് വടികൊണ്ട് മർദിക്കുന്ന വീഡിയോ ചിത്രീകരിച്ച പ്രതികൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിയ്ക്കുകയും ചെയ്തു.

Last Updated : Oct 13, 2021, 3:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.