ETV Bharat / state

ആമക്കല്ലിൽ ഇനി ആമ ശിൽപവും: ഉയർന്നു പൊങ്ങുന്നത് 15 അടി ഉയരമുള്ള ശിൽപം - ആമക്കല്ല്

Turtle statue in Aamakkallu: ഇടുക്കി രാമക്കൽമേടിനോട് ചേർന്നുള്ള ആമക്കല്ലിൽ ആമ ശിൽപത്തിന്‍റെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. 42 അടി നീളവും 24 അടി വീതിയും 15 അടി ഉയരവുമുള്ള ശിൽപമാണ് നിർമിക്കുന്നത്. ആറു മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിയ്ക്കാനാവും.

Idukki Aamakkallu  Aamakkallu turtle statue  ആമക്കല്ല്  ഇടുക്കി ടൂറിസം
Turtle statue in Idukki Aamakkallu: construction work is in progress
author img

By ETV Bharat Kerala Team

Published : Jan 10, 2024, 8:24 PM IST

ആമക്കല്ലിൽ ഇനി ആമ ശിൽപവും: ഉയർന്നു പൊങ്ങുന്നത് 15 അടി ഉയരമുള്ള ശിൽപം

ഇടുക്കി: ആമയോട് സാദൃശ്യമുള്ള പാറ കൊണ്ട് പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഇടുക്കിയിലെ ആമകല്ല് (Aamakkallu idukki). ട്രക്കിങ്ങും ഓഫ് റോഡ് ജീപ്പ് സവാരിയും ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്ക് ആമപ്പാറ ഏറെ പ്രിയങ്കരം. ആമപ്പാറ കാണാൻ നിരവധി സഞ്ചരികൾ എത്താറുണ്ട്.

ആമക്കല്ല് കാണാനെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് ഇനി ആമയുടെ സാദൃശ്യമുള്ള പാറ മാത്രമല്ല, ആമയുടെ ശിൽപവും (Turtle statue in Idukki Aamakkallu) ഉണ്ടാവും. 42 അടി നീളവും 24 അടി വീതിയും 15 അടി ഉയരവുമുള്ള ശിൽപമാണ് ആമക്കല്ലിൽ ഉയർന്നു പൊങ്ങുന്നത്. കോൺക്രീറ്റ് ശിൽപ നിർമ്മാണത്തിൽ പ്രഗത്ഭനായ ജോയി ദാനിയേൽ ആണ് ശിൽപം ഒരുക്കുന്നത്.

വെറുമൊരു ശിൽപമായല്ല ആമ ശിൽപം ഒരുക്കുന്നതെന്നാണ് ഈ നിർമിതിയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്. സഞ്ചാരികൾക്ക് താമസിയ്‌ക്കാൻ രണ്ട് മുറികളും ചെറിയൊരു ആർട്ട്‌ ഗാലറിയും ഈ നിർമ്മിതിയിൽ ഉണ്ടാവും. ആറു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിയ്ക്കാനാവുമെന്നാണ് പ്രതിക്ഷ. പ്രദേശവാസിയായ രതീഷ് പ്രസന്നനെന്ന സംരംഭകനാണ് ഈ നിർമ്മിതി ഒരുക്കുന്നത്.

സാഹസികത ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങൾ? : സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ് ആമകല്ല്. രാമക്കൽമേട്ടിലും (Ramakkalmedu) കാറ്റാടിപ്പാറയിലും (Kattadippara view point) എത്തുന്ന സഞ്ചാരികളെ മാടിവിളിക്കുന്നതാണ്, ദൂരെ നിന്നുള്ള കാഴ്‌ചയിൽ ആമ പതിഞ്ഞിരിയ്‌ക്കുന്നത് പോലെ തോന്നിക്കുന്ന ആമക്കല്ല്. പാറയുടെ അടിയിലൂടെ ഉള്ള സഞ്ചാരവും ട്രക്കിങും ആമക്കല്ലിൽ നിന്നുമുള്ള കാഴ്‌ചയും സഞ്ചാരികൾക്കെന്നും പ്രിയങ്കരം തന്നെ.

സാഹസികത നിറഞ്ഞ ഓഫ് റോഡ് യാത്രയാണ് ആമപ്പാറയിലേക്ക് എത്താനുള്ള ഏകമാർഗം. എന്നാൽ ഈയടുത്തായി കാൽനടയായും സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ടെന്നാണ് വിവരം. പരന്നു കിടക്കുന്ന തമിഴ്‌നാടൻ ഗ്രാമങ്ങളുടെ കാഴ്‌ചയും, മറുവശത്ത് കണ്ണെത്താദൂരത്തോളം നിരന്നു നിൽക്കുന്ന സഹ്യാദ്രി മലനിരകളും ഇവിടെയെത്തുന്ന സഞ്ചാരികളുടെ കണ്ണിന് കുളിർമയേകുന്ന കാഴ്‌ചയാണ്.

ടൂറിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമായ രാമക്കൽമേട്ടിലെ ആമപ്പാറ വ്യൂപോയിന്‍റിൽ (Ramakkalmedu aamappara view point) എത്തുന്നവർക്ക് കോടമഞ്ഞിന്‍റെ കുളിര്‍മയും ആസ്വദിക്കാം. കാൽനടയായി 15 മിനിട്ടോളം കുന്ന് കയറിയാൽ ഈ വ്യൂപോയിന്‍റിലേക്ക് എത്താൻ സാധിക്കും.

Also read: കോടമഞ്ഞ് പുതച്ച മലനിരകളും നല്ലതണ്ണിയാറും തൂക്കുപാലവും, യാത്ര അടിപൊളിയാകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.