ETV Bharat / state

വീണ്ടും വടംവലി ആവേശം നിറഞ്ഞ് ഇടുക്കിയിലെ മലയോരഗ്രാമങ്ങൾ - ഇടുക്കിയിൽ വടംവലി

ഉത്സവങ്ങളോടും ആഘോഷങ്ങളോടും അനുബന്ധിച്ച് മലയോര ഗ്രാമങ്ങളിൽ പതിവായിരുന്ന വടംവലി ടൂർണമെന്‍റുകൾ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിലച്ചിരുന്നു.

tug of war in idukki  tug of war tournament  ഇടുക്കിയിൽ വടംവലി  മലയോര ഗ്രാമങ്ങളിൽ വടംവലി ടൂർണമെന്‍റ്
വീണ്ടും വടംവലി ആവേശം നിറഞ്ഞ് ഇടുക്കിയിലെ മലയോരഗ്രാമങ്ങൾ
author img

By

Published : Jan 3, 2022, 4:22 PM IST

ഇടുക്കി: ഹൈറേഞ്ചിലെ ഗ്രാമങ്ങളില്‍ വീണ്ടും വടംവലിയുടെ ആവേശ പോരാട്ടങ്ങള്‍ മുഴങ്ങി തുടങ്ങി. ഉത്സവങ്ങളോടും ആഘോഷങ്ങളോടും അനുബന്ധിച്ച് മലയോര ഗ്രാമങ്ങളിൽ പതിവായിരുന്ന വടംവലി ടൂർണമെന്‍റുകൾ കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് നിലച്ചത്.

വീണ്ടും വടംവലി ആവേശം നിറഞ്ഞ് ഇടുക്കിയിലെ മലയോരഗ്രാമങ്ങൾ

തദ്ദേശ ടീമുകളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ടീമുകളും ജില്ലയിലെ വടംവലി മത്സരങ്ങളില്‍ ആവേശ പോരാട്ടം നടത്തിയിരുന്നു. ഇടുക്കിയിലെ മിക്ക ഗ്രാമങ്ങളിലും മികച്ച വടംവലി ടീമുകള്‍ ഉടലെടുത്തതിന് കാരണവും തുടര്‍ച്ചയായി നടത്തിയിരുന്ന ടൂര്‍ണമെന്‍റുകളായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിലച്ച വടംവലി ടൂര്‍ണമെന്‍റുകൾ വീണ്ടും പുനരാരംഭിച്ചതിന്‍റെ ആവേശത്തിലാണ് ഹൈറേഞ്ചുകാര്‍.

പാമ്പാടുംപാറയില്‍ സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 ടീമുകളാണ് പങ്കെടുത്തത്. ഇടുക്കി ആമയാര്‍ ടീമിനെ പരാജയപ്പെടുത്തി മലപ്പുറം എടപ്പാള്‍ ഫ്രണ്ട്‌സ് ചാമ്പ്യന്‍മാരായി. വരും ദിവസങ്ങളില്‍ കൂടുതല്‍ ടൂർണമെന്‍റുകൾ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് വടംവലി ആരാധകര്‍.

Also Read:ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; 10 പേര്‍ക്കെതിരെ കൂടി കേസെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.