ETV Bharat / state

വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചു

author img

By

Published : Nov 25, 2020, 2:42 AM IST

Updated : Nov 25, 2020, 6:36 AM IST

ഏലത്തിന് മരുന്ന് തളിക്കുവാന്‍ എത്തിയ സ്ഥലം ഉടമ എബിനെ പ്രതി വാക്കത്തികൊണ്ട് പിന്നിൽ നിന്നു വെട്ടുകയായിരുന്നു. തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റ എബിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാക്കത്തി കൊണ്ട് വെട്ടി  നെടുങ്കണ്ടം  ഇടുക്കി  nedumkandam  tried kill with billhook  idukki
വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് സ്ഥലകരാറുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടർന്ന് സ്ഥലം പാട്ടത്തിനെടുത്തയാള്‍ ഉടമയെ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചു. ഗർഭിണിയായ ഭാര്യയെയും അക്രമിക്കാൻ ശ്രമിച്ചതായി പരാതി.

സംഭവത്തിൽ നെടുങ്കണ്ടം കല്ലോലിക്കല്‍ പ്രഭാകരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകശ്രമത്തിനും, പൂര്‍ണ ഗര്‍ഭിണിയെ സ്‌ത്രീയെ ആക്രമിച്ചതിനും കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടത്ത്. ഏലത്തിന് മരുന്ന് തളിക്കുവാന്‍ എത്തിയ സ്ഥലം ഉടമ എബിനെ പ്രതി വാക്കത്തികൊണ്ട് പിന്നിൽ നിന്നു വെട്ടുകയായിരുന്നു. തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റ എബിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് എബിന്‍റെ കുടുംബം വക ഒന്നരയേക്കറോളം വരുന്ന സ്ഥലം പ്രഭാകരൻ പാട്ടത്തിനെടുത്തു. പിന്നീട് സ്ഥലം വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് എബിനും പ്രഭാകരനും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനെ തുടര്‍ന്ന് സ്ഥലം വിട്ട് കിട്ടുന്നതിനായി എബിനും കുടുംബാംഗങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എബിന് അനുകൂലമായ കോടതി വിധി ലഭിച്ചതായി പറയുന്നു. ഇതിനെ തുടര്‍ന്ന് കരാര്‍ പ്രകാരം കൊടുത്ത സ്ഥലത്തെ ഏലത്തിന് മരുന്ന് അടിക്കുവാന്‍ എബിനും പൂര്‍ണ ഗര്‍ഭിണിയായ ഭാര്യമൊത്ത് സ്ഥലത്ത് എത്തിയപ്പോഴാണ് പ്രഭാകരനുമായി വീണ്ടും വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തുടര്‍ന്ന് പ്രഭാകരന്‍ വാക്കത്തിയെടുത്ത് എബിന്‍റ തലയ്ക്ക് വെട്ടുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ എബിൻ്റെ ഭാര്യയെയും പ്രതി ആക്രമിക്കുവാൻ ശ്രമിച്ചു. ഗർഭിണിയായ ഇവരെ പ്രതി തള്ളി നിലത്തിട്ടു. പ്രതിയുടെ രണ്ട് മക്കള്‍ പൊലീസ് ജീവനക്കാരാണ്. സംഭവത്തിൽ ഇവരുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.

നെടുങ്കണ്ടം എസ്‌ഐ കെ ദിലീപ്‌ കുമാറിന്‍റെ നേത്യത്വത്തില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ഏലത്തോട്ടത്തില്‍ സൂക്ഷിച്ച് വെച്ച വെട്ടുകത്തി കണ്ടെടുത്തു. പ്രതിയെ മറ്റ് നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Last Updated : Nov 25, 2020, 6:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.