ഇടുക്കി: അന്ത്യോദയ അന്നയോജന വിഭാഗത്തിനുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആദിവാസി മേഖലയിൽ നടന്നു. ആദിവാസി കുടിയിലെ 291 കുടുംബങ്ങൾക്കുള്ള 17 ഇനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. കൊവിഡ് പശ്ചാത്തലത്തിൽ കിറ്റ് വാങ്ങാൻ റേഷൻ കടയിലേക്ക് എത്തിയ എല്ലാ ഉപഭോക്താക്കൾക്കും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാസ്‌ക് വിതരണം ചെയ്ത് എല്ലാവരെയും കൃത്യമായ ദൂരപരിധിയിൽ ക്യൂ നിർത്തിയുമാണ് കിറ്റ് വിതരണം ചെയ്തത്.
റേഷൻ വിതരണ സമയത്ത് സെർവർ തകരാർ ആയതിനാൽ ഉപഭോക്താക്കകളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയതിനു ശേഷം മുഴുവൻ ആളുകൾക്കും കിറ്റുകൾ വിതരണം ചെയ്തു.
പോർട്ടബിലിറ്റി സംവിധാനമില്ലെന്നറിയാതെ എത്തിയവരെ ഉദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തിരിച്ചയച്ചു. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാത്തതിനാൽ പ്രതിസന്ധിയിലായ ഇവർക്ക് കിറ്റുകൾ ആശ്വാസമായി. ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കിറ്റുകൾ വിതരണം നടത്തിയത്.