ETV Bharat / state

മണിയാറൻകുടിയിലും മരം കൊള്ള; വൻമരങ്ങൾ കടത്തിയതായി പരാതി - Forest Department

ഡെയ്ഞ്ചർ പെറ്റീഷന്‍റെ മറവിലാണ് മണിയാറൻകുടി ആദിവാസി വനമേഖലയിൽ നിന്നും വനം വകുപ്പ് വൻ തോതിൽ മരങ്ങൾ മുറിച്ചുകടത്തിയത്.

മരം മുറി വിവാദം  വൻമരങ്ങൾ കടത്തിയതായി പരാതി  മണിയാറൻകുടി  മണിയാറൻകുടിയിൽ മരം മുറി  കാട്ട് തേക്ക്  ഫോറസ്റ്റ്  ഫോറസ്റ്റ് ഉദ്യോഗസ്ഥർ  Forest  Forest Department  വനം വകുപ്പ്
മണിയാറൻകുടിയിലും മരം കൊള്ള; 200 ഇഞ്ചിൽ അധികമുള്ള വൻമരങ്ങൾ കടത്തിയതായി പരാതി
author img

By

Published : Aug 11, 2021, 3:34 AM IST

Updated : Aug 11, 2021, 6:22 AM IST

ഇടുക്കി: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരംമുറി വിവാദത്തിൽ മണിയാറൻകുടി വനമേഖലയും. ഡെയ്ഞ്ചർ പെറ്റീഷന്‍റെ മറവിൽ നിബിഡ വനമേഖലയായ മണിയാറൻകുടിയിൽ നിന്ന് 200 ഇഞ്ചിൽ അധികമുള്ള വൻമരങ്ങൾ ആണ് വനം വകുപ്പ് മുറിച്ചു കടത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം.

വീടുകൾക്ക് ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റാൻ മാത്രമാണ് സർക്കാർ നിർദ്ദേശമുണ്ടായിരുന്നത്. എന്നാൽ കാട്ട് തേക്ക് എന്നറിയപ്പെടുന്ന വിലപിടിപ്പുള്ള മരമായ അഖിൽ ഉൾപ്പെടെയുള്ള വൻ മരങ്ങളാണ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റിയത്.

മണിയാറൻകുടിയിലും മരം കൊള്ള; വൻമരങ്ങൾ കടത്തിയതായി പരാതി

ഇതിൽ 200 ഇഞ്ചിന് മുകളിലുളള മരങ്ങൾ മുറിക്കുവാൻ കേന്ദ്ര വനമന്ത്രാലയത്തിന്‍റെ അനുമതി വേണമെന്നിരിക്കെ യാതൊരുവിധ അനുമതിയും കൂടാതെയാണ് വൻതോതിൽ മരങ്ങൾ മുറിച്ച് കടത്തിയത്. വനം സംരക്ഷിക്കേണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ തന്നെ മരങ്ങൾ മുറിച്ച് കടത്തിയത് നാളിതുവരെയായി അന്വേഷിക്കാത്തത് രാഷ്ട്രീയ ഇടപെടൽ മൂലമാണ് എന്നാണ് ആക്ഷേപം.

ALSO READ: വില ഉയരാതെ ഏലക്ക; ഓണക്കാല പ്രതീക്ഷകള്‍ അസ്തമിച്ച് ഇടുക്കിയിലെ കര്‍ഷകര്‍

വനം കൊള്ളക്കെതിരെ പ്രതിഷേധിച്ചപ്പോൾ തങ്ങൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും കരാറുകാരിൽ നിന്നും ഭീഷണിയാണ് ഉണ്ടായത് എന്ന് പ്രദേശവാസികൾ പറയുന്നു. ഈ പ്രദേശത്ത് കൂടി കടന്ന് പോകുന്ന ഇടുക്കി ഉടുമ്പന്നൂർ റോഡ് വനം വകുപ്പിന്‍റെ ഇടപെടൽ മൂലമാണ് നിർമ്മാണം പൂർത്തികരിക്കുവാനാവാത്തത്. നൂറ് കണക്കിന് വൻ മരങ്ങൾ മുറിച്ച് കടത്തിയ നടപടി അന്വേഷിക്കണമെന്നാണ് ആദിവാസി സമൂഹത്തിന്‍റെ ആവശ്യം.

Last Updated : Aug 11, 2021, 6:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.