ഇടുക്കി: നെടുങ്കണ്ടം ബോജൻ കമ്പനിയിൽ വീടിന് മുകളിലേക്ക് കൂറ്റൻ മരം പതിച്ചു. ഇന്ന് പുലര്‍ച്ചെ 4മണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീഴുകയായിരുന്നു.
കോമ്പയാർ പുതകിൽ സുരേഷിൻ്റെ വീടിന് മുകളിലേക്കാണ് കൂറ്റന്‍ മരം പതിച്ചത്. അപകട സമയം വീട്ടുകാര്‍ ഉറങ്ങിക്കിടന്ന മുറിക്ക് മുകളിലേക്കാണ് മരം വീണത്. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
പുറത്തിറങ്ങാനാകാതെ ഒരു മണിക്കൂറോളം ഇവര്‍ വീടിനുള്ളിൽ കുടുങ്ങി. അപകടത്തില്‍ വീട് ഭാഗികമായി തകർന്നു. വൈദ്യുത ലൈനും വീടിന് മുകളിലേക്ക് പതിച്ചു. റവന്യൂ, വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Also read: മഴ കനത്തേക്കും ; ഇടുക്കിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍