ഇടുക്കി: കട്ടപ്പനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചെത്തിയ അഞ്ച് ബസുകൾ ആരോഗ്യവകുപ്പ് പിടികൂടി. എല്ലാ ബസുകളിലും ആറുപതിലധികം ആളുകളാണ് ഉണ്ടായിരുന്നത്. പലർക്കും മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ല.
യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിനും ആർടിഒയ്കും നൽകിയിട്ടുണ്ടെന്നും നടപടിയെടുക്കേണ്ടത് അവരാണെന്നും കട്ടപ്പന നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. അതേസമയം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒന്നും ഇല്ലാതെ അതിർത്തി ചെക്ക് പോസ്റ്റുകൾ കടന്ന് ഇവർ പോന്നതിലും ദുരൂഹത ഉണ്ട്.