ഇടുക്കി: വിലക്ക് നീങ്ങിയതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നു. ഓണക്കാലത്തോട് അനുബന്ധിച്ചു വരും ദിവസ്സങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. പ്രളയത്തില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ഹൈറേഞ്ചിന് ഏക പ്രതീക്ഷ ടൂറിസം മേഖലയാണ്. മഴക്കെടുതിയെ തുടർന്ന് വിനോദസഞ്ചാരത്തിന് ഇടുക്കിയില്‍ വിലക്ക് നിലനിന്നിരുന്നതിനാല്‍ ടൂറിസം കേന്ദ്രങ്ങള്‍ നിശ്ചലമായിരുന്നു. എന്നാല്‍ നിലവില്‍ നിരോധനം നീങ്ങിയതോടെ വിനോദ സഞ്ചാര മേഖലകള്‍ വീണ്ടും ഉണരുകയാണ്. ജില്ലയിലെ ഹൈഡല്‍ ടൂറിസം ഡിപ്പാര്ട്ടുമെന്റിന്റെ കീഴിലുള്ള ആനയിറങ്കല്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ ബോട്ടിങ് പുനരാരംഭിച്ചത് ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വ് പകരുന്നുണ്ട്. നിരോധനം നീങ്ങിയതോടെ സഞ്ചാരികളും ഇവിടേയ്ക്ക് എത്തി തുടങ്ങി. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഡി ടി പി സിയും, ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റും.
ഇടുക്കിയുടെ അതിജീവനത്തിന് ഉണർവായി വിനോദസഞ്ചാരം - വിനോദസഞ്ചാര കേന്ദ്രങ്ങള്‍
കാര്‍ഷികമേഖലയടക്കം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ വിലക്കു നീങ്ങി ടൂറിസം മേഖല സജീവമാകുന്നത് ഇടുക്കിയ്ക്ക് ഉണര്‍വ്വ് പകരുന്ന കാഴ്ചയാണ്. പ്രളയത്തില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ഹൈറേഞ്ചിന് ഏക പ്രതീക്ഷയും ടൂറിസം മേഖലയാണ്.
ഇടുക്കി: വിലക്ക് നീങ്ങിയതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നു. ഓണക്കാലത്തോട് അനുബന്ധിച്ചു വരും ദിവസ്സങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. പ്രളയത്തില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ഹൈറേഞ്ചിന് ഏക പ്രതീക്ഷ ടൂറിസം മേഖലയാണ്. മഴക്കെടുതിയെ തുടർന്ന് വിനോദസഞ്ചാരത്തിന് ഇടുക്കിയില്‍ വിലക്ക് നിലനിന്നിരുന്നതിനാല്‍ ടൂറിസം കേന്ദ്രങ്ങള്‍ നിശ്ചലമായിരുന്നു. എന്നാല്‍ നിലവില്‍ നിരോധനം നീങ്ങിയതോടെ വിനോദ സഞ്ചാര മേഖലകള്‍ വീണ്ടും ഉണരുകയാണ്. ജില്ലയിലെ ഹൈഡല്‍ ടൂറിസം ഡിപ്പാര്ട്ടുമെന്റിന്റെ കീഴിലുള്ള ആനയിറങ്കല്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ ബോട്ടിങ് പുനരാരംഭിച്ചത് ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വ് പകരുന്നുണ്ട്. നിരോധനം നീങ്ങിയതോടെ സഞ്ചാരികളും ഇവിടേയ്ക്ക് എത്തി തുടങ്ങി. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഡി ടി പി സിയും, ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റും.
ബൈറ്റ്…1..ജഗന്‍..ഹൈഡല്‍ ടൂറിസം ജീവനക്കാരന്‍.. ആനയിറങ്കല്‍….
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സജീവമായിസഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ ഒരുമാസക്കാലമായി പ്രതിസന്ധിയിലായിരുന്നു ടാക്‌സി തൊഴിലാളികളും പ്രതീക്ഷയിലാണ്.
ബൈറ്റ്..2…പാൽപാണ്ടി ടാക്സി ഡ്രൈവർ
നിലവില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികൾ ബോട്ടിംഗിനായി എത്തുന്നത് ആനയിറങ്കിലേയ്ക്കാണ്. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളും കാഴ്ചയുടെ വിരുന്നൊരുക്കി വനമേഖലയില്‍ പ്രത്യക്ഷപ്പെടുന്നത് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. മനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളതെന്ന് സഞ്ചാരികളും പറയുന്നു.
ബൈറ്റ്..3 സഞ്ചാരി ചിലമ്പരശൻ തമിഴ്‌നാട് Conclusion:കാര്‍ഷിക മേഖലയടക്കം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ വിനോദ സഞ്ചാര മേഖല മാത്രമാണ് ഇടുക്കിയുടെ ഏക പ്രതീക്ഷ. ഓണകാലമെത്തുന്നതോടെ സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല