ഇടുക്കി: നെടുങ്കണ്ടത് റോഡ് നിർമാണത്തിന്‍റെ മറവിൽ വനം വകുപ്പിന്‍റെ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പ് മുറിച്ച മരങ്ങൾ പലതും കാൺമാനില്ല. ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരെ വനം വകുപ്പ് കേസെടുത്തു.
എന്നാൽ ജില്ലയിലെ മഴക്കാലപൂർവ ദുരന്തനിവാരണ പ്രതിരോധത്തിന്‍റെ ഭാഗമായി അപകട ഭീഷണി ഉയർത്തിയ മരങ്ങൾ മാത്രമാണ് മുറിച്ചതെന്നാണ് വകുപ്പിന്‍റെ വിശദീകരണം.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിഡബ്ളയുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉടുമ്പഞ്ചോല പൊലീസിൽ പരാതി നൽകി.
Also read: നാസയുടെ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം നേടി ഒമ്പതാം ക്ലാസ് വിദ്യാർഥിനി