ഇടുക്കി: മരം മുറിക്കല്‍ കേസുകളില്‍ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. അനധികൃത മരം മുറിക്കല്‍ സംസ്ഥാനത്താകെ വിവാദമായി മാറുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലും നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും വനം വകുപ്പും. വിവാദമായ ചിന്നക്കനാല്‍ മുത്തമ്മാള്‍ കോളനിക്ക് സമീപത്തെ 18 ഏക്കർ സ്ഥലത്തിന്‍റെ ഉടമയോട് വാദത്തിന് ഹാജരാകാന്‍ ജില്ലാ കലക്ടർ നിർദേശിച്ചു.
ഇവിടെനിന്നും 143 മരങ്ങൾ മുറിച്ച കേസിൽ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി വനംവകുപ്പ് ഉദ്യോഗസ്ഥന്‍, രണ്ട് ഗാര്‍ഡുകൾ എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഉടുമ്പൻചോല തഹസില്‍ദാര്‍ നിജു കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തിന്‍റെ പട്ടയം റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. മരം മുറിക്കല്‍ അനധികൃതമെന്ന് പൂർണമായും ബോധ്യപ്പെട്ടാൽ പട്ടയം റദ്ദ് ചെയ്യുമെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായം സംഭവം
Also read: നെടുങ്കണ്ടത്ത് വാഹനം ആക്രമിച്ച സംഭവം ; എഎസ്ഐക്കെതിരെ പരാതി