ETV Bharat / state

മൂന്നാറിന് ആശ്വാസം: പശുക്കളെ കൊന്ന കടുവ കുടുങ്ങി

മൂന്നാറില്‍ ദിവസങ്ങളായി ഭീകരാന്തരീക്ഷം തീർത്ത് ജനങ്ങളെ ഭീതിയിലാക്കിയ അക്രമകാരിയായ കടുവ വനം വകുപ്പിന്‍റെ കൂട്ടിൽ അകപ്പെട്ടു

violent tiger  tiger in munnar region  caught by forest department  forest department in idukki  tiger that spread terror  tiger caught  latest news in idukki  munnar tiger  latest news today  ഒടുവില്‍ കെണിയില്‍ കുരുങ്ങി  മൂന്നാര്‍ മേഖലയിൽ ഭീതി പരത്തിയ  ഭീതി പരത്തിയ കടുവ  വനം വകുപ്പിന്‍റെ കൂട്ടിലകപ്പെട്ടു  അക്രമകാരിയായ കടുവ  മൂന്നാർ നയമക്കാട് എസ്റ്റേറ്റ്  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  മൂന്നാറില്‍ കടുവ വനം വകുപ്പിന്‍റെ കെണിയില്‍  ഇന്നത്തെ പ്രധാന വാര്‍ത്ത
ഒടുവില്‍ കെണിയില്‍ കുരുങ്ങി; മൂന്നാര്‍ മേഖലയിൽ ഭീതി പരത്തിയ കടുവ വനം വകുപ്പിന്‍റെ കൂട്ടിലകപ്പെട്ടു
author img

By

Published : Oct 5, 2022, 6:27 AM IST

Updated : Oct 5, 2022, 7:37 AM IST

ഇടുക്കി: മൂന്നാർ മേഖലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീതി പരത്തിയ കടുവ വനപാലകരുടെ കെണിയിൽ കുരുങ്ങി. ദിവസങ്ങളായി പ്രദേശത്ത് ഭീകരാന്തരീക്ഷം തീർത്ത് ജനങ്ങളെ ഭീതിയിലാക്കിയ അക്രമകാരിയായ കടുവയാണ് വനം വകുപ്പിന്‍റെ കൂട്ടിൽ അകപ്പെട്ടത്. 10 പശുക്കളെ കടിച്ചു കൊല്ലുകയും മറ്റനവധി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്‌തിരുന്നു.

മൂന്നാറില്‍ പശുക്കളെ കൊന്ന കടുവ വനം വകുപ്പിന്‍റെ കെണിയില്‍

മൂന്നാർ നയമക്കാട് എസ്റ്റേറ്റ് ഭാഗത്താണ് 2000ത്തില്‍പരം തോട്ടം തൊഴിലാളികളെയും മറ്റ് വിവിധ ജനവിഭാഗങ്ങളെയും പരിഭ്രാന്തിയിലാക്കി കടുവ ജനവാസ കേന്ദ്രത്തിലിറങ്ങിയത്. ഇടുക്കി ഡി എഫ്.ഒ.യുടെ നേതൃത്വത്തിൽ 100ലധികം വനപാലകരാണ് ജനങ്ങളുടെ സംരക്ഷണത്തിനായി രംഗത്തെത്തിയത്. കടുവയെ പിടിക്കുന്നതിന് കൂടുകൾ സ്ഥാപിച്ച് കാവലിരിക്കുന്നതിനിടയിലാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തുകയും വനം വകുപ്പു ഉദ്യോഗസ്ഥരെ മുൾമുനയിൽ നിറുത്തുകയും ചെയണ്ടത സംഭവത്തിന് ഇതോടെ താത്കാലിക ആശ്വാസമായിരിക്കുകയാണ്

Last Updated : Oct 5, 2022, 7:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.