ETV Bharat / state

ആനക്കൊമ്പ് വിഗ്രഹവുമായി മൂന്ന് പേര്‍ പിടിയില്‍

25 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് സ്‌ത്രീ വിഗ്രഹങ്ങളാണ് ഫ്‌ളൈയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

Three people arrested with ivory idols  ആനക്കൊമ്പ് വിഗ്രഹവുമായി മൂന്ന് പേര്‍ പിടിയില്‍  തൊടുപുഴ  ഇടുക്കി വാര്‍ത്തകള്‍  ഇടുക്കി ജില്ല വാര്‍ത്തകള്‍  ഫ്‌ളൈയിങ് സ്‌ക്വാഡ്  കേരള വാര്‍ത്തകള്‍  kerala news  kerala news updates
ആനക്കൊമ്പ് വിഗ്രഹവുമായി മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Sep 16, 2022, 6:29 PM IST

ഇടുക്കി: തൊടുപുഴയില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളുമായി മൂന്ന് പേര്‍ ഫ്‌ളൈയിങ് സ്‌ക്വാഡിന്‍റെ പിടിയില്‍. അഞ്ചേരി സ്വദേശികളായ ജോണ്‍സണ്‍, കുര്യാക്കോസ്, മടക്കത്താനം സ്വദേശി കൃഷ്‌ണന്‍ എന്നിവരാണ് പിടിയിലായത്.

തൊടുപുഴ അഞ്ചേരിയില്‍ ഇന്ന്(സെപ്‌റ്റംബര്‍ 16) രാവിലെയാണ് സംഭവം. 25 ലക്ഷം രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് വിഗ്രഹങ്ങളാണ് പിടികൂടിയത്. ഫ്‌ളൈയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ആനക്കൊമ്പ് വിഗ്രഹം ആര്‍ക്കാണ് വില്‍പന നടത്താന്‍ ശ്രമിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.