ETV Bharat / state

നെടുങ്കണ്ടത്തെ വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍ - സ്വര്‍ണം കവര്‍ന്നു വാര്‍ത്ത

നെടുങ്കണ്ടം സ്വദേശി പാലമൂട്ടില്‍ റെജിയുടെ വീട്ടില്‍ മകളുടെ വിവാഹാവശ്യത്തിന് സൂക്ഷിച്ച സ്വര്‍ണമാണ് മോഷണം പോയത്

gold robbery news house robbers news സ്വര്‍ണം കവര്‍ന്നു വാര്‍ത്ത വീട്ടില്‍ മോഷണം വാര്‍ത്ത
മോഷ്‌ടാക്കള്‍
author img

By

Published : Jul 26, 2020, 6:56 AM IST

ഇടുക്കി: നെടുങ്കണ്ടം ബാലഗ്രാമില്‍ വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്. തൂക്കുപാലം വടക്കേപുതുപറമ്പില്‍ മുഹമ്മദ് താഹാഖാന്‍ (21), കൂട്ടാര്‍ ബ്ലോക്ക് നമ്പര്‍ 1305ല്‍ ജാഫര്‍(34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

നെടുങ്കണ്ടം സ്വദേശി പാലമൂട്ടില്‍ റെജിയുടെ വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പൊലീസ് പിടിയിലായി

നെടുങ്കണ്ടം സ്വദേശി പാലമൂട്ടില്‍ റെജിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന മൂന്ന് മാല, ഒരു ജോഡി കമ്മല്‍, ഒരു കാപ്പ്, അഞ്ച് വളകള്‍, അഞ്ച് തകിടുകള്‍ എന്നിവയാണ് മോഷണം പോയത്. ഭാര്യയുടെ ചികത്സക്കായി റെജിയും കുടുംബവും കോട്ടയത്ത് പോയപ്പോഴായിരുന്നു സംഭവം.

പ്രായപൂര്‍ത്തിയാകാത്ത പ്രതി ഓണ്‍ലൈനിലൂടെ മൊബൈല്‍ വാങ്ങി മറിച്ച് വിറ്റിരുന്നു. ഇതിന് തുക കണ്ടെത്തുന്നതിനായാണ് സ്വര്‍ണം അപഹരിച്ചത്. ജൂലൈ ആദ്യം തൂക്കുപാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സുഹൃത്തുമായി ചേര്‍ന്ന് സ്വര്‍ണ്ണം പണയം വച്ചു. പിന്നീട് കൂട്ടാര്‍ സ്വദേശിയായ ജാഫറിന് മുഴുവന്‍ സ്വര്‍ണ്ണവും 8.08 ലക്ഷം രൂപയ്ക്ക് വിറ്റു. ഇയാള്‍ ഇത് കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 8.20 ലക്ഷം രൂപയ്ക്ക് മറിച്ച് വിറ്റു. മോഷണം നടന്ന് ഒരുമാസത്തിനിടെ തന്നെ പൊലീസ് പ്രതികളെ പിടികൂടി. നെടുങ്കണ്ടം ഇന്‍സ്‌പെക്ടര്‍ പികെ ശ്രീധരന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.