ETV Bharat / state

തൊടുപുഴ കുട്ടിയുടെ പിതാവിന്‍റെ മരണത്തിൽ ദുരൂഹത

കുട്ടിയുടെ മാതാവിന്‍റെ മൊഴിയാണ് സംശയത്തിനിടയാക്കിയത്. ഭര്‍ത്താവ് ബിജുവിന്‍റെ മരണത്തെ തുടര്‍ന്നാണ് അരുണുമായി അടുത്തത് എന്നാണ് മൊഴി

തൊടുപുഴ കുട്ടിയുടെ പിതാവിന്‍റെ മരണത്തിൽ ദുരൂഹത: പരാതിയുമായി ബന്ധുക്കൾ
author img

By

Published : Mar 31, 2019, 9:42 AM IST

Updated : Mar 31, 2019, 10:29 AM IST

തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അരുൺ ആനന്ദിനെതിരെ കൂടുതല്‍ പരാതികളുമായി ബന്ധുക്കൾ. കുട്ടിയുടെ അച്ഛൻ ബിജുവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജുവിന്‍റെ അച്ഛന്‍ ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. 2018 മെയിലാണ് ബിജു മരിച്ചത്. ബിജുവിന്‍റെ മരണത്തെ തുടർന്നാണ് അരുൺ ആനന്ദുമായി പരിചയപ്പെട്ടതെന്ന യുവതിയുടെ വെളിപ്പെടുത്തൽ സംശയത്തിന് വഴിവച്ചിരുന്നു. അരുൺ ആനന്ദ് ഇളയകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാൽ പറഞ്ഞു. പോക്സോ, വധശ്രമം, ബാലനീതി നിയമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. തലസ്ഥാന നഗരിയിലെ ഗുണ്ട സംഘങ്ങളുടെ നേതാവാണ് ഇയാളെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കോബ്ര എന്ന അപര നാമത്തിലാണ് ഇയാള്‍ ഗുണ്ട സംഘത്തിനിടയില്‍ അറിയപ്പെടുന്നത്. കൊലക്കേസ് ഉള്‍പ്പടെ ഏഴ് കേസുകള്‍ ഇയാള്‍ക്കെതിരെ തലസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്.

Intro:Body:

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മർദിച്ച  പ്രതി  അരുൺ ആനന്ദിനെതിരെ കൂടുതല്‍ പരാതികള്‍. ആക്രമണത്തിനിരയായ കുട്ടിയുടെ അച്ഛൻ ബിജുവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബിജുവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി. 2018 മെയ് മാസമാണ്  ബിജു മരിച്ചത് . 

ബിജുവിന്റെ മരണത്തെ തുടർന്നാണ് അരുൺ ആനന്ദുമായി പരിചയപ്പെട്ടതെന്ന് യുവതി വിശദമാക്കിയെങ്കിലും മരണം സംബന്ധിച്ച ദുരൂഹത ബാക്കിയാണ്. വിവാഹശേഷം കരിമണ്ണൂരിൽ യുവതിയുടെ വീട്ടിലാണ് ബിജു കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. 

ഇടുക്കിയിൽ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു. യുവതിക്കെതിരെ നിലവിൽ കേസുകൾ എടുത്തിട്ടില്ല. യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

//////////////////////////////////////////////////

ഏഴുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതി അരുൺ ആനന്ദ് ഇളയകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി ഇടുക്കി ജില്ലാപോലീസ് മേധാവി കെ.ബി. വേണുഗോപാൽ. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കുെമന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന വാടകവീട്ടിൽ എത്തിച്ചുനടത്തിയ ചോദ്യം ചെയ്യലിൽ, കുട്ടികളെ ക്രൂരമായി മർദിച്ചിരുന്നെന്ന് പ്രതി സമ്മതിച്ചു. വധശ്രമം, ബാലനീതി നിയമത്തിലെ വകുപ്പുകൾ എന്നിവയാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഇളയകുട്ടിയുടെ വൈദ്യപരിശോധനയിൽ ജനനേന്ദ്രിയത്തിൽ വീക്കമുണ്ടായതായി കണ്ടെത്തി. ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ പിൻബലവുമുണ്ട്.

Conclusion:
Last Updated : Mar 31, 2019, 10:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.