തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, കുട്ടികളോടുള്ള അതിക്രമം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടായിരുന്നു.
തിരുവനന്തപുരത്ത് മാത്രം ഇയാള്‍ക്കെതിരെ നാല് കേസുകള്‍ ഉണ്ട്. 2008ല്‍ വിജയരാഘവൻ എന്നയാളെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിലുംഅരുണ്‍ പ്രതിയാണ്. ഈ കേസിൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. കുട്ടിയെ മര്‍ദ്ദിക്കുന്ന സമയത്ത് അരുണ്‍ ആനന്ദ് ലഹരി ഉപയോഗിച്ചിരുന്നെന്നും പൊലീസ് സംശയിക്കുന്നു.
മര്‍ദ്ദനമേറ്റ കുട്ടിയുടെ അച്ഛന്‍റെഅടുത്ത ബന്ധുകൂടിയാണ് അരുണ്‍. 10 മാസം മുമ്പാണ് കുട്ടികളുടെ പിതാവ്മരിച്ചത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ യുവതിക്കൊപ്പം താമസം തുടങ്ങുകയായിരുന്നു. ഇയാള്‍ മുമ്പും കുട്ടികളെ മര്‍ദ്ദിച്ചിരുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
അതേ സമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.