ETV Bharat / state

ടാറിൽ പുതഞ്ഞ നായ്‌ക്കുട്ടിക്ക് രക്ഷകരായി തൊടുപുഴ അഗ്നിരക്ഷ സേന

മൂന്ന് മാസം പ്രായമുള്ള നായ്‌ക്കുട്ടിയുടെ ശരീരത്തിന്‍റെ പകുതി ഭാഗത്തോളം ടാറിൽ താഴ്‌ന്ന നിലയിലായിരുന്നു. ഒന്നര മണിക്കൂറോളം എടുത്താണ് ടാറിൽ നിന്ന് കുഞ്ഞു നായ്‌ക്കുട്ടിയെ വേർപെടുത്തിയത്

puppy covered in tar  Thodupuzha fire brigade rescued the puppy  dog rescued from tar in idukki  ടാറിൽ പുതഞ്ഞ നായ്ക്കുട്ടിയെ രക്ഷിച്ചു  തൊടുപുഴ അഗ്നിരക്ഷ സേന നായയെ രക്ഷിച്ചു
ടാറിൽ പുതഞ്ഞ നായ്‌ക്കുട്ടിക്ക് രക്ഷകരായി തൊടുപുഴ അഗ്നിരക്ഷ സേന
author img

By

Published : Jul 9, 2022, 5:40 PM IST

ഇടുക്കി: 'ഒരു നായ്‌ക്കുട്ടിയെ രക്ഷിക്കാമോ…' വ്യാഴാഴ്‌ച(7.07.2022) വൈകിട്ട് ഏഴരയോടെ തൊടുപുഴ ഫയർ സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചയാൾ ചോദിച്ചത് ഇങ്ങനെ. റോഡ് പണിക്കായി കൊണ്ടുവന്ന ടാറിൽ രണ്ട് ദിവസമായി അനങ്ങാൻ പോലുമാകാതെ പുതഞ്ഞു കിടക്കുകയാണ് നായ്‌ക്കുട്ടി. മൂന്ന് മാസം പ്രായമുള്ള നായ്‌ക്കുട്ടിയുടെ ശരീരത്തിന്‍റെ പകുതി ഭാഗത്തോളം ടാറിൽ താഴ്‌ന്ന നിലയിലായിരുന്നു. തൊട്ടരികിൽ നിസ്സഹായയായി നോക്കി നിൽപ്പുണ്ടായിരുന്നു അമ്മ നായ. ആലക്കോട് പഞ്ചായത്തിൽ ഇഞ്ചിയാനി പള്ളിക്ക് സമീപമായിരുന്നു സംഭവം.

ടാറിൽ പുതഞ്ഞ നായ്‌ക്കുട്ടിക്ക് രക്ഷകരായി തൊടുപുഴ അഗ്നിരക്ഷ സേന

ഇനിയും വൈകിയാൽ ജീവൻ തന്നെ നഷ്‌ടമായേക്കാം… ആ ദയനീയ കാഴ്‌ച കണ്ടപ്പോൾ ഇഞ്ചിയാനി സ്വദേശി ബോബി ജേക്കബിന് അവിടുന്ന് പോകാൻ മനസുവന്നില്ല. എങ്ങനെയെങ്കിലും നായ്‌ക്കുട്ടിയെ രക്ഷിക്കണം, അതിനു സഹായം തേടി വിളിച്ചതാണ് അഗ്നിരക്ഷ സേനയെ. ‘ഞങ്ങൾ എത്തിയേക്കാം…’ കോൾ എടുത്ത സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ടി.ഇ അലിയാരുടെ മറുപടി കേട്ടപ്പോൾ മറുതലയ്‌ക്കൽ ആശ്വാസത്തിന്‍റെ നെടുവീർപ്പ്.

സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ (ഗ്രേഡ്) ടി.പി ഷാജിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ ഷിബിൻ ഗോപി, രഞ്‌ജി കൃഷ്‌ണൻ, വി.കെ മനു എന്നിവർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി. വിവരമറിഞ്ഞപ്പോൾ നാട്ടുകാരും ഒപ്പം കൂടി. ഒന്നര മണിക്കൂറോളമെടുത്താണ് ടാറിൽ നിന്ന് കുഞ്ഞു നായ്‌ക്കുട്ടിയെ വേർപെടുത്തിയത്.

പിന്നാലെ ഷാംപൂ ഉപയോഗിച്ച് കുളിപ്പിച്ച് വൃത്തിയാക്കി. ഇതിനിടെ നാട്ടുകാർ നായ്‌ക്കുട്ടിക്ക് കുടിക്കാൻ പാലും നൽകി. ആദ്യം അവശ നിലയില്‍ ആയിരുന്നെങ്കിലും കുറച്ച് കഴിഞ്ഞതോടെ നായ്‌ക്കുട്ടി ഉഷാർ. ഇതോടെ അമ്മ നായയുടെ കണ്ണുകളിലും കുഞ്ഞിനെ തിരികെ കിട്ടിയതിന്‍റെ തിളക്കം. ഒരു ജീവൻ രക്ഷിക്കാനായതിന്‍റെ ചാരിതാർഥ്യത്തോടെ അഗ്നിരക്ഷ സേനാംഗങ്ങളും നാട്ടുകാരും തിരികെ മടങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.