ETV Bharat / state

വർക്ക്‌ ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയില്‍ - വർക്ക് ഷോപ്പുകളില്‍ മോഷണം വാർത്ത

പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് നിയാസ്. കട്ടപ്പന ഡിവൈഎസ്‌പി യുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

മോഷണം
author img

By

Published : Oct 24, 2019, 9:06 PM IST

Updated : Oct 24, 2019, 11:22 PM IST

ഇടുക്കി: വർക്ക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് നിയാസിനെയാണ് കുട്ടിക്കാനത്ത് വെച്ച് കട്ടപ്പന ഡിവൈഎസ്‌പി യുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഉപ്പുതറ സ്വദേശിയായ ഇയാൾ പാലാ മുണ്ടുപാലത്ത് വാടക വീട്ടിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും, ഇടുക്കി ജില്ലയിലെ പീരുമേട്ടിലും, ഉപ്പുതറയിലും പ്രതിക്കെതിരെ മോഷണകുറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

പിടിയിലായത് വർക്ക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് മാത്രം കവർച്ച നടത്തുന്ന മോഷ്‌ട്ടാവ്.
ഏതാനും ദിവസം മുൻപാണ് നെടുങ്കണ്ടത്തെ മൂന്ന് വർക് ഷോപ്പുകളിൽ നിന്നും രണ്ട് ലക്ഷം രൂപയുടെ ഗിയർ ബോക്സും ബാറ്ററിയും ഉൾപ്പെടെ കവർച്ച പോയിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൃത്യത്തിന് ഉപയോഗിച്ച വാഹനം കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. ഈ വാഹനം കഴിഞ്ഞ ദിവസം കട്ടപ്പന - കുട്ടിക്കാനം സംസ്ഥാന പാതയിലുള്ള നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പലയിടങ്ങളിലും വ്യാജ വിലാസത്തിൽ കഴിയുന്ന ഇയാൾ ബാറ്ററികളും വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളും മാത്രമാണ് മോഷ്ടിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ അടുത്തയിടെ കട്ടപ്പനയിൽ നടന്ന 42,9000 രൂപയുടെ ബാറ്ററി കവർച്ചക്ക് പിന്നിലും ഇയാളാണെന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കൂട്ടാളിക്കൊപ്പമാണ് പ്രതി പിടിയിലായത്.

Intro:നെടുങ്കണ്ടത്തെ വിവിധ വാഹന വർക്ക് ഷോപ്പുകളിൽ നടന്ന മോഷണ പരമ്പരയിലെ പ്രതിയെ പോലീസ് പിടികൂടി .കുപ്രസിദ്ധ മോഷ്ടാവ് നിയാസാണ് അറസ്റ്റിലായത് .പ്രായപൂർത്തിയാകാത്ത കൂട്ടാളിക്കൊപ്പം കുട്ടിക്കാനത്തുവെച്ചാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.മോഷണത്തിനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു....
Body:
വി.ഒ

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നെടുങ്കണ്ടത്തുള്ള 3 വർക് ഷോപ്പുകളിൽ മോഷണം നടന്നത്.വാഹനങ്ങളുടെ ഗിയർ ബോക്സ്,ബാറ്ററി എന്നിവയടക്കം 2 ലക്ഷം രൂപയുടെ വസ്തുക്കളാണ് അപഹരിച്ചത്.മോഷണത്തിന് ശേഷം പോലീസ് പ്രതികൾക്കായി അന്വേഷണം ഊര്ജിതമാക്കിയിരുന്നു.കൃത്യത്തിനുപയോഗിച്ച വാഹനം കേന്ദ്രികരിച്ചാണ് അന്വേഷണം നടന്നു വന്നിരുന്നത്.ഈ വാഹനം കഴിഞ്ഞ ദിവസം കട്ടപ്പന - കുട്ടിക്കാനം സംസ്ഥാന പാതയിലുള്ള നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയായ ഉപ്പുതറ മലയിൽപുതുവൽ സ്വദേശി നിയാസും, ഒപ്പമുണ്ടായിരുന്ന കുട്ടികൂട്ടാളിയും പിടിയിലാകുന്നത്.
വിശദമായ ചോദ്യം ചെയ്യലിൽ അടുത്തയിടെ കട്ടപ്പനയിൽ നടന്ന ബാറ്ററികവർച്ചയുടെ ആസൂത്രകനും ഇയാളാണെന്നു വ്യക്തമായി.429000 രൂപയുടെ ബാറ്ററികളാണ് കട്ടപ്പനയിൽ നിന്നും മോഷണം പോയത്.കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും, പീരുമേട്ടിലും , ഉപ്പുതറയിലും പ്രതിക്കെതിരെ മോഷണകുറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.പലയിടങ്ങളിലും വ്യാജ വിലാസത്തിൽ കഴിയുന്ന ഇയാൾ ബാറ്ററികളും വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളും മാത്രമാണ് മോഷ്ടിക്കുന്നത്.Conclusion:ഉപ്പുതറ സ്വദേശിയാണെങ്കിലും പാലാ മുണ്ടുപാലത്ത് വാടക വീട്ടിലാണ് നിയാസ് കഴിയുന്നതെന്ന് പോലീസ് പറഞ്ഞു. കട്ടപ്പന ഡി വൈ എസ് പി യുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്..പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.

ETV BHARAT IDUKKI
Last Updated : Oct 24, 2019, 11:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.