ഇടുക്കി : ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വിനോദ സഞ്ചാര മേഖല ഉള്‍പ്പെടെയുള്ളവ തുറന്നിട്ടും സിനിമ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. മാസങ്ങളായി, കാണികളുടെ ആര്‍പ്പുവിളിയും ആരവങ്ങളും ഇല്ലാതെ നിശബ്‌ദമാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍.
ഇനിയും അടച്ചിട്ടാല്‍ ഉണ്ടാകുന്ന നഷ്‌ടങ്ങള്‍ താങ്ങാവുന്നതിനും അപ്പുറമായിരിക്കുമെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. ഇപ്പോള്‍ത്തന്നെ കോടികളുടെ നഷ്‌ടമാണ് ഈ മേഖല നേരിടുന്നത്.
15ന് മുകളില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്ന പലയിടത്തും ഇപ്പോഴുള്ളത് രണ്ടോ മൂന്നോ പേര്‍ മാത്രം. തിയേറ്റര്‍ വൃത്തിയാക്കുന്നതിനും പ്രൊജക്‌ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വേണ്ടി മാത്രമാണ് തൊഴിലാളികളുള്ളത്.
Also Read: ബെംഗളൂരുവിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം ; രണ്ട് പേർ കൊല്ലപ്പെട്ടു
കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം തുടങ്ങിയതോടെ ആദ്യം ലോക്ക് വീണത് തിയേറ്ററുകള്‍ക്ക് ആയിരുന്നു. പിന്നീട്, 10 മാസത്തിനുശേഷം പകുതി സീറ്റുകളില്‍ മാത്രം ആളുകള്‍ എന്ന കര്‍ശന നിയന്ത്രണത്തോടെ 2021 ജനുവരി 13ന് തുറന്നെങ്കിലും വീണ്ടും ഏപ്രില്‍ 17ന് അടയ്‌ക്കേണ്ടി വന്നു.
തിയേറ്ററുകളുടെ നവീകരണത്തിനായി കോടികള്‍ ബാങ്ക് വായ്‌പ എടുത്തവര്‍ ഉള്‍പ്പടെ കൊവിഡ് പ്രതിസന്ധിയില്‍ കുരുങ്ങി നട്ടം തിരിയുകയാണ്. ഉടമകളെ പോലെ ജീവനക്കാരും വലിയ പ്രതിസന്ധിയിലാണ്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വാക്കാല്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും ഒന്നും ലഭിച്ചിട്ടില്ലെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. പ്രതീക്ഷിച്ചിരുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ പലതും ഒടിടികളില്‍ റിലീസ് ചെയ്‌തതും ഉടമകള്‍ക്ക് വൻ തിരിച്ചടിയായി.