ETV Bharat / state

വനിതാ ഡോക്ടർ ലാബ് ഉടമയെ ഭീഷണിപ്പെടുത്തിയതായി പരാതി

താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ.എം.എസ് അനു പ്രകാശ് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി

വനിതാ ഡോക്ടർ ലാബ് ഉടമയെ ഭീഷണിപ്പെടുത്തിയതായി പരാതി
author img

By

Published : Oct 28, 2019, 1:57 AM IST

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർ ലാബ് ഉടമയെ ഭീഷണിപ്പെടുത്തിയതായി പരാതി. എന്നാൽ സംഭവം അടിസ്ഥാന രഹിതമാണെന്നും തെറ്റായ വിവരം നൽകിയതിനാൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് ഡോക്ടർ പറയുന്നു. സംഭവത്തിൽ ഇരുവരും പൊലീസിൽ പരാതി നൽകി. കട്ടപ്പന താലൂക്ക് ആശുപത്രിക്ക് സമീപം അൽഫോൺസ ഡയഗ്നോസ്റ്റിക് സെന്‍റർ ഉടമ സണ്ണി സേവ്യറിന്‍റെ ഭാര്യ ജസിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ.എം.എസ് അനു പ്രകാശ് തന്നെ ഭീഷണിപ്പെടുത്തിയതായാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

വനിതാ ഡോക്ടർ ലാബ് ഉടമയെ ഭീഷണിപ്പെടുത്തിയതായി പരാതി

ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾ പരിശോധനയ്ക്കായി ലാബിൽ എത്തുന്നതിനാൽ നിശ്ചിതതുക കമ്മീഷൻ തനിക്ക് നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടെന്നും, ഇതിന് വിസമ്മതിച്ചപ്പോൾ ഫോണിൽ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കും ഇവർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെ ലാബ് ഉടമയും, ഭർത്താവും നിരന്തരം അപവാദപ്രചരണം നടത്തുന്നതിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഡോക്ടർ പറയുന്നത്.

Intro:കട്ടപ്പന താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർ ലാബ് ഉടമയെ ഭീഷണിപ്പെടുത്തിയതായി പരാതി.എന്നാൽ സംഭവം അടിസ്ഥാന രഹിതമാണെന്നും തെറ്റായ വിവരം നൽകിയതിനാൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് ഡോക്ടർ പറയുന്നത്.ഇരുവരും പോലീസിൽ പരാതി നൽകി.Body:

വി.ഒ

കട്ടപ്പന
താലൂക്ക് ആശുപത്രിക്ക് സമീപം അൽഫോൺസ ഡയഗ്നോസ്റ്റിക് സെൻറർ ഉടമ സണ്ണി സേവ്യറിന്റെ ഭാര്യ ജസിയെ ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ.എം.എസ് അനു പ്രകാശ് ആണ് തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി പോലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് ഭ ഭർത്താവ് പറയുന്നത് ഇങ്ങനെ

ബൈറ്റ്

സണ്ണി സേവ്യർ
(ജസിയുടെ ഭർത്താവ്)

Conclusion:ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾ പരിശോധനയ്ക്കായി ലാബിൽ എത്തുന്നതിനാൽ നിശ്ചിതതുക കമ്മീഷൻ തനിക്ക് നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടെന്നും, ഇതിനു വിസമ്മതിച്ചപ്പോൾ ഫോണിൽ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കും ഇവർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെ ലാബ് ഉടമയും, ഭർത്താവും നിരന്തരം അപവാദപ്രചരണം നടത്തുന്നതിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഡോക്ടർ പറയുന്നത്.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.