ETV Bharat / state

മലങ്കര അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നു - Malankara Dam shutters opened

ഡാമിലേക്ക് എത്തുന്ന വെള്ളത്തിന്‍റെ അളവിൽ വർധനവ് ഉണ്ടായാലുള്ള സാഹചര്യം മറികടക്കാനായാണ് മൂന്ന് ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടുന്നത്.

മലങ്കര ഷട്ടറുകൾ തുറന്നു  ഇടുക്കിയിൽ മഴ കനക്കുന്നു  ഡാമുകൾ തുറക്കുന്നു  മലങ്കര അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ തുറന്നു  ടൗട്ടെ ചുഴലിക്കാറ്റ് വാർത്ത  ടൗട്ടെ ചുഴലിക്കാറ്റ് ഇടുക്കിയിൽ  ഇടുക്കിയിൽ ഓറഞ്ച് അലർട്ട്  idukki Malankara Dam opened  orange alert in idukki  cyclone idukki  cyclone news  Malankara Dam shutters opened  The three shutters opened in Malankara Dam
മലങ്കര അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നു
author img

By

Published : May 15, 2021, 10:55 AM IST

ഇടുക്കി: മലങ്കര അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകൾ രാവിലെ എട്ട് മണിയോടെ തുറന്നുവിട്ടു. 50 സെൻ്റീമീറ്റർ വീതം മൂന്ന് ഷട്ടറുകളും ഉയർത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കുക. ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറിന് ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു.

കനത്ത മഴയുണ്ടാവുകയോ, മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതോൽപാദന ശേഷമെത്തുന്ന വെള്ളത്തിൻ്റെ അളവ് ക്രമാതീതമായി കൂടുകയോ ചെയ്‌താൽ തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവ് ഒരു മീറ്റർ ആക്കി ഉയർത്തും. ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ ഡാമിലെ എല്ലാ ഷട്ടറുകളും വഴി വൻതോതിൽ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കുന്നതിനായാണ് ഇന്ന് മുതൽ മൂന്ന് ഷട്ടറുകൾ നിയന്ത്രിത അളവിൽ ഉയർത്തുന്നത്. ആറ് ഷട്ടറുകളാണ് മലങ്കര ഡാമിനുള്ളത്.

ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി ജനുവരി അഞ്ച് മുതൽ രണ്ട് ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ജലസേചനത്തിന് വേണ്ടി മലങ്കര ഡാമിൽ നിന്നും ഇടത്, വലത് കര കനാലുകളിലൂടെ ഒന്നര മീറ്റർ വീതം വെള്ളം ഒഴുക്കിയിരുന്നു. മഴയുടെ ലഭ്യത കൂടിയതിനാൽ വെള്ളിയാഴ്‌ച മുതൽ കനാലിലൂടെയുള്ള ജലവിതരണം നിർത്തി. ഇതും ഡാമിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമായി.

നിലവിൽ ഡാമിലെ ജലനിരപ്പ് 40.80 മീറ്ററാണ്. അണക്കെട്ടിൻ്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നും ഉത്പാദനശേഷം എത്തുന്ന വെള്ളവും ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിലെ തോട്, പുഴ എന്നിവിടങ്ങളിൽ നിന്നും സ്വഭാവികമായി ഒഴുകിയെത്തുന്ന ജലവുമാണ് മലങ്കര അണക്കെട്ടിൽ സംഭരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.