ETV Bharat / state

മകൻ അമ്മയെ ക്രൂരമായി മർദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പരാതി - മകൻ അമ്മയെ ക്രൂരമായി മർദിച്ചു

നെടുങ്കണ്ടം സ്വദേശിയായ ലതയെ ആണ് മകന്‍ അരുണ്‍ലാല്‍ മർദിച്ചത്. വീട് കൈക്കലാക്കിയതിനൊപ്പം വ്യാപാര സ്ഥാപനവും വാഹനവും മകന്‍ കൈക്കലാക്കിയതായും ആരോപണമുണ്ട്

The son allegedly beat his mother  son attacked mother  nedumkandam idukki  ഇടുക്കി നെടുങ്കണ്ടം  മകൻ അമ്മയെ ക്രൂരമായി മർദിച്ചു  അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു
മകൻ അമ്മയെ ക്രൂരമായി മർദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
author img

By

Published : Mar 31, 2021, 11:54 AM IST

ഇടുക്കി: മാതാവിനെ മകന്‍ ക്രൂരമായി മർദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. നെടുങ്കണ്ടത്താണ് സംഭവം. സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയുന്നതിന് കോടതി ഉത്തരവും നേടിയെത്തിയ മാതാവിന് നേരെയാണ് ആക്രമണം. വീട് കൈക്കലാക്കിയതിനൊപ്പം വ്യാപാര സ്ഥാപനവും വാഹനവും മകന്‍ കൈക്കലാക്കിയതായും ആരോപണമുണ്ട്. നെടുങ്കണ്ടം സ്വദേശിയായ ലതയെ ആണ് മകന്‍ അരുണ്‍ലാല്‍ മർദിച്ചത്. ഇവർ ഇപ്പോൾ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മകന്‍റെ വിവാഹ ശേഷം മകനും ഭാര്യയ്ക്കും മറ്റൊരു വീട് നല്‍കിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലതയുടെ ഭര്‍ത്താവ് മരിച്ചതോടെ, മാതാവിന്‍റെ സംരക്ഷണത്തിനായി അരുണ്‍ ഒപ്പം താമസിക്കാനെത്തി. എന്നാല്‍ പിന്നീട് ഇയാൾ ലതയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് സഹോദരനൊപ്പമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. തന്‍റെ വീട്ടില്‍ സുരക്ഷിതമായി താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം കോടതിയില്‍ ലത പരാതി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച കോടതി ഉത്തരവുമായാണ് ലത വീണ്ടും വീട്ടിലെത്തിയത്.

എന്നാല്‍ തന്നെ മകനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും കൊലപെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തതായി ലത പറയുന്നു. ലതയ്‌ക്ക് സംരക്ഷണം ഒരുക്കാന്‍ നെടുങ്കണ്ടം പൊലിസ് തയ്യാറാകുന്നില്ലെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്വത്ത് കൈവശപ്പെടുത്തിയ ശേഷം തന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്നാണ് ലത ആരോപിക്കുന്നത്. ലതയുടെ മകനെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.