ഇടുക്കി: വേനല്‍മഴയില്‍ നിര്‍ധനകുടുംബം താമസിച്ചിരുന്ന ഷെഡ് തകര്‍ന്നുവീണു. നെടുങ്കണ്ടം മുരുകന്‍പാറ സ്വദേശി മാര്‍ട്ടിനും കുടുംബവും കഴിഞ്ഞിരുന്ന താല്‍കാലികഷെഡിനാണ് നാശനഷ്‌ടം സംഭവിച്ചത്. കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നപ്പോഴാണ് അപകടം.
പ്ലാസ്‌റ്റിക് ടാര്‍പ്പോളിനുകളുപയോഗിച്ച് മറച്ചിരുന്ന ഷെഡിലാണ് മാര്‍ട്ടിനും കുടുംബവും താമസിച്ചിരുന്നത്. കാറ്റില്‍ ഷെഡിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീണു. വശങ്ങളില്‍ മറച്ചിരുന്ന ടാര്‍പ്പോളിനുകളും കീറിനശിച്ചിട്ടുണ്ട്.
മഴയില്‍ നനഞ്ഞ് വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. നിലവില്‍ മാര്‍ട്ടിനും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ അടുത്തുള്ള സമീപത്തെ വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ലൈഫ് മിഷനില്‍ കുടുംബം വീടിന് അപേക്ഷിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Also read: സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ കനത്ത മഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത