ഇടുക്കി: വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി മരുന്ന് പാർട്ടിയിൽ പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് പുറത്ത് വരും. 58 പേരാണ് പാർട്ടിയിൽ പങ്കെടുക്കാനായി എത്തിയത്. ഇതിൽ സംഘാടകരായ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
മറ്റുള്ളവർക്കെതിരെ വൈദ്യ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടി സ്വീകരിക്കുക. ഒപ്പം പ്രതികളുമായി ഇവർക്കുള്ള ബന്ധവും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് പരിശോധനകൾ കർശനമാക്കാനാണ് പൊലീസ് തീരുമാനം.