ഇടുക്കി: കുമളിയിലെ ആദ്യകാല കലാലയങ്ങളിലൊന്നായ കുമളി സര്‍ക്കാര്‍ വി.എച്ച്.എസ്.എസ് & ടി .ടി.ഐക്കായി നിര്‍മിച്ച പുതിയ മന്ദിരം ശനിയാഴ്‌ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബി ഫണ്ടില്‍നിന്നും അനുവദിച്ച മൂന്ന് കോടി രൂപയും ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 99 ലക്ഷം രൂപയും ചേര്‍ത്ത് മൂന്ന് കോടി 99 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഹൈടെക് സൗകര്യങ്ങളുള്ള പുതിയ മന്ദിരം നിര്‍മിച്ചിരിക്കുന്നത്.
കുമളി സര്‍ക്കാര്‍ സ്‌കൂളിന്‍റെ പുതിയ മന്ദിരം ശനിയാഴ്‌ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും - kerala news
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്നത്