ദേവികുളം: കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം മൂന്നാര്‍ മാര്‍ക്കറ്റ് നവീകരിക്കുകയാണ്. പത്ത് ലക്ഷം രൂപ ഫണ്ട് ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ബ്ലോക്ക് പഞ്ചായത്താണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇന്‍റര്‍ ലോക്ക് കല്ലുകള്‍ പതിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
ദിവസേന നൂറുകണക്കിനാളുകളാണ് മൂന്നാര്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. മാര്‍ക്കറ്റിനുള്ളിലൂടെയുള്ള റോഡ് തകര്‍ന്നതുമൂലം കച്ചവടക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ ദുരിതത്തിലാക്കിയിരുന്നു. മഴ പെയ്യുന്ന സമയത്ത് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുകയും വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുന്നതും കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
മാര്‍ക്കറ്റിന്‍റെ നവീകരണമെന്ന ആവശ്യവുമായി വ്യാപാരികളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം മാര്‍ക്കറ്റ് റോഡിന്‍റെ ശോചനീയാവസ്ഥക്ക് പരിഹാരമാകുന്നതിന്‍റെ സന്തോഷത്തിലാണ് വ്യാപാരികളും.