ETV Bharat / state

അടിമാലി ഹൈസ്‌ക്കൂൾ ഹയര്‍സെക്കന്‍ററിയായി ഉയർത്തണമെന്ന് ആവശ്യം

author img

By

Published : Mar 7, 2020, 3:51 AM IST

വിദ്യാർഥികളിലേറെയും ആദിവാസി തോട്ടം മേഖലകളിലെ നിര്‍ധന കുടുംബങ്ങളിലുള്ളവരാണ്.

അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂൾ  ഹയര്‍സെക്കന്‍ററിയായി ഉയർത്താനുള്ള ആവശ്യം  സർക്കാർ വിമുഖത  Adimali government high school to higher secondary  Adimali government high school
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂൾ ഹയര്‍സെക്കന്‍ററിയായി ഉയർത്താനുള്ള ആവശ്യത്തിൽ സർക്കാർ വിമുഖത

ഇടുക്കി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിനെ ഹയര്‍സെക്കന്‍ററിയായി ഉയർത്താനുള്ള ആവശ്യത്തിൽ സർക്കാർ വിമുഖത കാട്ടുന്നുതായി അരോപണം. അടിമാലി ഗ്രാമപഞ്ചായത്തിലെ ദേവിയാര്‍ കോളനിയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ ക്ലാസുകളിലായി എഴുന്നൂറോളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാർഥികളിലേറെയും ആദിവാസി തോട്ടം മേഖലകളിലെ നിര്‍ധന കുടുംബങ്ങളിലുള്ളവരാണ്.

ഹയര്‍സെക്കന്‍ററിയായി ഉയർത്തണമെന്ന ആവശ്യമുന്നയിച്ച് പിടിഎയും രക്ഷിതാക്കളും നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വിദ്യാർഥികളുടെ തുടർ പഠനത്തെ സഹായിക്കാൻ വേണ്ടിയാണ് ആവശ്യമുയർന്നത്. ദേവിയാർ കോളനിയിലുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്‌കൂള്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാലയങ്ങളാണ് പത്താംക്ലാസ് കഴിഞ്ഞുള്ള തുടര്‍ പഠനത്തിനായി അടിമാലി മേഖലയില്‍ ഉള്ളത്. ഇവിടങ്ങളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് തുടർപഠനത്തിനായി വെള്ളത്തൂവലിലോ പണിക്കന്‍കുടിയിലോ എത്തണം.

ഉള്‍മേഖലകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് വിദ്യാലത്തിലെത്താൻ വലിയ യാത്രാക്ലേശവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഹൈസ്‌ക്കൂളിനായി പണികഴിപ്പിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനവേളയിലെങ്കിലും ഹയര്‍സെക്കന്‍ററിയുടെ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.