ഇടുക്കി: സംസ്ഥാനത്തെ ആദ്യഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ വില്ലേജ് ഓഫിസ് വരുന്നു. ജനുവരി മുപ്പത് മുതല്‍ പുതിയ ഓഫിസിന്‍റെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ല കലക്ടര്‍ എച്ച്. ദിനേശൻ പറഞ്ഞു. ഇടമലക്കുടിക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇതോടെ സാക്ഷാത്കരിക്കുകയാണ്.
നിലവില്‍ ദേവികുളം വില്ലേജ് ഓഫിസിനെയാണ് പഞ്ചായത്തിലെ ജനങ്ങള്‍ പലവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നത്. ദേവികുളം വില്ലേജ് ഓഫിസിന്‍റെ കീഴിലായിരിക്കും ഇടമലകുടി വില്ലേജ് ഓഫിസിന്‍റെ പ്രവര്‍ത്തനം. പുതിയ വില്ലേജ് ഓഫിസിലേയ്ക്കുള്ള ജീവനക്കാരെയും നിയമിച്ചു കഴിഞ്ഞു. പഞ്ചായത്ത് ഓഫിസിന്‍റെ ശാഖയും ഇടമലക്കുടിയില്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജില്ല കലക്‌ടര്‍ പറഞ്ഞു.
ആദിവാസി സമൂഹത്തിൻ്റെ ഉന്നമനം ലക്ഷ്യം വച്ച് സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി. പഞ്ചായത്ത് രൂപീകൃതമായി പത്ത് വര്‍ഷം പിന്നിടുമ്പോഴും വില്ലേജ് ഓഫിസ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.
പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് ഒരു പതിറ്റാണ്ടിൻ്റെ പഴക്കമുണ്ട്. കുടി നിവാസികളുടെ നിരന്തരമായ ആവശ്യത്തിനൊടുവിലാണ് ആദ്യ ഘട്ടമെന്ന നിലയില്‍ വില്ലേജ് ഓഫിസിൻ്റെ ശാഖ ഇവിടേക്ക് മാറ്റുന്നത്.