ETV Bharat / state

പെട്ടിമുടി ദുരന്തം ; മരണം 52 ആയി - ഇടുക്കി വാര്‍ത്തകള്‍

ദുരന്തത്തിൽ അകപ്പെട്ട 18 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇതില്‍ ഒമ്പത് പേരും കുട്ടികളാണ്.

Pettimudi tragedy  പെട്ടിമുടി ദുരന്തം  ഇടുക്കി വാര്‍ത്തകള്‍  idukki news
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി
author img

By

Published : Aug 12, 2020, 1:24 AM IST

ഇടുക്കി: മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ചൊവ്വാഴ്‌ച നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചെല്ലദുരൈ (55),രേഖ (27),രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിൽ അകപ്പെട്ട 18 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇതില്‍ ഒമ്പത് പേരും കുട്ടികളാണ്. ദുരന്തഭൂമിക്ക് സമീപത്ത് കൂടി ഒഴുകുന്ന പുഴയിൽ നിന്നുമാണ് ചൊവ്വാഴ്ച്ച മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്ത്. തിങ്കളാഴ്ച്ച പുഴയിൽ നിന്നും ആറ് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.

ശക്തി കുറഞ്ഞെങ്കിലും പെട്ടിമുടിയിൽ ചൊവ്വാഴ്ച്ച പകലും ചാറ്റൽമഴയും കനത്ത മഞ്ഞും അനുഭവപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചായിരുന്നു തെരച്ചിൽ ജോലികൾ നടന്നത്. പത്ത് ചെറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പുഴയിൽ തെരച്ചിൽ നടത്തിയത്. ദുരന്തഭൂമിയിലും മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടർന്നു. ദുരന്തമുഖത്ത് നിന്ന് അഞ്ച് കിലോമീറ്ററിലധികം ദൂരത്തിൽ പുഴയിൽ തെരച്ചിൽ നടത്തി. കൊവിഡ് ആശങ്ക ഉയർന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തകർ നിലയുറപ്പിച്ചിട്ടുള്ള ഭാഗത്തും മറ്റും രാവിലെ അണുനാശിനി തളിച്ച് ജാഗ്രത കടുപ്പിച്ചു.

പെട്ടിമുടിയിൽ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഒരു കുടുംബമുൾപ്പെടെ മേഖലയിലെ 65 കുടുംബങ്ങളെ സുരക്ഷിത ഇടത്തേക്ക് മാറ്റിയിട്ടുണ്ട്. തെരച്ചിൽ ജോലികൾക്ക് ശേഷം ജനപ്രതിനിധികൾ ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ പെട്ടിമുടിയിൽ യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ്, റവന്യൂ, വിവിധ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് പെട്ടിമുടിയിൽ തെരച്ചിൽ പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.