ഇടുക്കി: സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലി കാക്കാക്കട മുക്കനോലിക്കൽ മണിക്കുട്ടന്‍ - പുഷ്‌പ ദമ്പതികളുടെ മകൾ അർച്ചനെയെയാണ് (20) ചൊവ്വാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ വീടിനടുത്താണ് ബന്ധുവീട്. ചൊവ്വാഴ്ച പകല്‍ ഇരുവീടുകളിലും ആളില്ലായിരുന്നു. വൈകിട്ട്, അർച്ചനയുടെ മാതാപിതാക്കളും ബന്ധുക്കളും തൊഴിലിടത്തില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
രാജാക്കാട് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി, ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.