ETV Bharat / state

പെരിയവരയിൽ താല്‍ക്കാലിക പാലം പുന:സ്ഥാപിച്ചു - temporary bridge

കോണ്‍ക്രീറ്റ് പൈപ്പുകളുടെ മുകളില്‍ കരിങ്കൽ ചീളുകൾ നിരത്തിയാണ് പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുത്തത്

പെരിയവരയിൽ താല്‍ക്കാലിക പാലം പുനസ്ഥാപിച്ചു
author img

By

Published : Aug 14, 2019, 3:09 AM IST

ഇടുക്കി: കാലവര്‍ഷത്തില്‍ തകര്‍ന്ന പെരിയവരയിൽ താല്‍ക്കാലിക പാലം പുന:സ്ഥാപിച്ചതോടെ മൂന്നാര്‍- ഉദുമൽപ്പെട്ട അന്തര്‍സംസ്ഥാന പാത തുറന്നു. കോണ്‍ക്രീറ്റ് പൈപ്പുകളുടെ മുകളില്‍ കരിങ്കൽ ചീളുകൾ നിരത്തിയാണ് പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുത്തത്. പൊതുമരാമത്ത് വകുപ്പിനൊപ്പം പ്രദേശവാസികളും അഗ്നിരക്ഷാ സേനയും പാലത്തിന്‍റെ പുനർനിർമ്മാണത്തിൽ പങ്ക് ചേർന്നു.

രാവിലെ 6 മുതല്‍ വൈകുന്നേരം 8 വരെ ചെറുവാഹനങ്ങള്‍ക്ക് പാലത്തിലൂടെ കടന്നുപോകാം. പാലത്തിന്‍റെ സുരക്ഷക്കായി പകല്‍ പൊലീസിന്‍റെയും രാത്രി കമ്പനി വാച്ചറുടെയും നീരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ളതായി മൂന്നാർ ഡിവൈഎസ്പി രമേഷ് കുമാർ അറിയിച്ചു. താല്‍ക്കാലിക പാലം നിര്‍മ്മിച്ചത് ആശ്വാസമാണെന്നും പുതിയ പാലത്തിന്‍റെ നിര്‍മ്മാണം വേഗത്തിൽ പൂര്‍ത്തീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

പെരിയവരയിൽ താല്‍ക്കാലിക പാലം പുനസ്ഥാപിച്ചതോടെ മൂന്നാര്‍- ഉദുമൽപ്പെട്ട അന്തര്‍സംസ്ഥാന പാത തുറന്നു

കന്നമലയാറ്റിൽ വെള്ളമുയർന്നതിനെ തുടർന്ന് താൽക്കാലികമായി നിർമ്മിച്ച പെരിയവര പാലം ഭാഗീകമായി ഒലിച്ചു പോകുകയായിരുന്നു. പാലം തകര്‍ന്നതോടെ എസ്‌റ്റേറ്റുകളിലെ തൊഴിലാളികൾ മൂന്നാറിലെത്തിപ്പെടാനാവാതെ ഒറ്റപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലത്തിന് സമീപത്തായി പുതിയ പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും കാലവര്‍ഷമെത്തിയതോടെ ജോലികൾ നിര്‍ത്തിവച്ചു. മഴ ശക്തമാകുന്ന ജൂണ്‍ മാസത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെതിരെ ആക്ഷേപവും ഉയര്‍ന്നിരുന്നു.

Intro:കാലവര്‍ഷത്തില്‍ തകര്‍ന്ന പെരിയവരയിൽ താല്‍ക്കാലിക പാലം പുനസ്ഥാപിച്ചതോടെ മൂന്നാര്‍- ഉദുമൽപ്പെട്ട അന്തര്‍സംസ്ഥാന പാത തുറന്നു.Body:കോണ്‍ക്രീറ്റ് പൈപ്പുകളുടെ മുകളില്‍ കരിങ്കൽ ചീളുകൾ നിരത്തിയാണ് പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു നൽകിയിട്ടുള്ളത്.
കന്നമലയാറ്റിൽ വെള്ളമുയർന്നതിനെ തുടർന്നായിരുന്നു താൽക്കാലികമായി നിർമ്മിച്ച പെരിയവര പാലം ഭാഗീകമായി ഒലിച്ചു പോയത്. പാലം തകര്‍ന്നതോടെ എസ്‌റ്റേറ്റുകളിലെ തൊഴിലാളികൾ മൂന്നാറിലെത്തിപ്പെടാനാവാതെ ഒറ്റപ്പെട്ട നിലയിലായിരുന്നു.പൊതുമരാമത്ത് വകുപ്പിനൊപ്പം പ്രദേശവാസികളും അഗ്നി രക്ഷാ സേനയും പാലത്തിന്റെ പുനർ നിർമ്മാണത്തിൽ പങ്ക് ചേർന്നു.രാവിലെ 6 മുതല്‍ വൈകുന്നേരം 8 വരെ ചെറുവാഹനങ്ങള്‍ക്ക് പാലത്തിലൂടെ കടന്നുപോകാം. പാലത്തിന്റെ സുരക്ഷക്കായി പകല്‍ പോലീസിന്റെയും രാത്രിയില്‍ കമ്പനി വാച്ചറുടെയും നീരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ളതായി മൂന്നാർ ഡി വൈ എസ് പി രമേഷ് കുമാർ പറഞ്ഞു.

ബൈറ്റ്

രമേഷ് കുമാർ
മൂന്നാർ ഡിവൈഎസ്പി

താല്‍ക്കാലിക പാലം നിര്‍മ്മിച്ചത് ആശ്വാസമാണെന്നും പുതിയ പാലത്തിന്റെ നിര്‍മ്മാണം വേഗത്തിൽ പൂര്‍ത്തീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യം ഉന്നയിച്ചു.

ബൈറ്റ്

കനകൻ
പ്രദേശവാസിConclusion:കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലത്തിന് സമീപത്തായി പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കാലവര്‍ഷമെത്തിയതോടെ ജോലികൾ സ്തംഭനാവസ്ഥയിലാണ്.മഴ ശക്തമാകുന്ന ജൂണ്‍ മാസത്തില്‍ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെതിരെ ആക്ഷേപവും ഉടൽ എടുത്തിരുന്നു.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.