ഇടുക്കി: ടീ ബോര്‍ഡ് നിശ്ചയിച്ച അടിസ്ഥാന വില ലഭിക്കാതെ തേയില കര്‍ഷകര്‍ പ്രതിസന്ധി നേരിടുമ്പോള്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില നല്‍കുകയാണ് വാഗമണ്ണിലെ ടീ ഫെഡ് സൊസൈറ്റി. 18 രൂപയാണ് കിലോയ്ക്ക് ടീ ഫെഡിലൂടെ കർഷകർക്ക് ലഭിക്കുന്നത്. മെയ് മാസം മുതല്‍ ടീ ബോർഡ് നിശ്ചയിച്ച 12 രൂപ 89 പൈസ പല കര്‍ഷകര്‍ക്കും ഫാക്ടറികള്‍ നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഒൻപത് രൂപയാണ് ചില ഫാക്ടറികള്‍ കർഷകർക്ക് നല്‍കുന്നത്. എന്നാല്‍ ടീ ഫെഡ് കര്‍ഷകരില്‍ നിന്നും പച്ചകൊളുന്ത് സംഭരിക്കുന്നത് കിലോയ്ക്ക് 18 രൂപ നിരക്കിലാണ്.
ഗുണനിലവാരം കുറഞ്ഞ തേയിലയ്ക്ക് 15 രൂപയും നല്‍കുന്നുണ്ട്. സംഘങ്ങള്‍ രൂപീകരിച്ചും, ചെറുകിട കര്‍ഷകരില്‍ നിന്നുമാണ് ടീ ഫെഡ് കൊളുന്ത് ശേഖരിക്കുന്നത്. പച്ച കൊളുന്തിന് ന്യായവില ലഭിക്കുന്നതിനാൽ കൂടുതൽ കര്‍ഷകര്‍ സൊസൈറ്റിയുടെ അംഗങ്ങളാകുന്നുണ്ട്. പരമാവധി സംഭരണ ശേഷി എത്തുമെങ്കിലും ടീ ഫെഡിന്റെ ഗ്ലെന്റി ഫാക്ടറിയില്‍ എത്തിക്കുന്ന കൊളുന്ത് മുഴുവന്‍ സംഭരിക്കുന്നുണ്ട്. പച്ച കൊളുന്തിന് ന്യായവില ലഭിക്കുന്നതിനാൽ കൂടുതൽ കര്‍ഷകര്‍ സൊസൈറ്റിയുടെ അംഗങ്ങളാകുന്നുണ്ട്.