ETV Bharat / state

നിര്‍മാണം നടത്തി ദിവസങ്ങൾക്കകം ടാറിങ് ഇളകി; പ്രതിഷേധവുമായി നാട്ടുകാർ - സ്റ്റേറ്റ് പൂപ്പാറ-ചെമ്പാല റോഡിന്‍റെ ടാർ ഇളകി

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം എസ്റ്റേറ്റ് പൂപ്പാറയില്‍ നിന്നും ചെമ്പാലയ്ക്കുള്ള 400 മീറ്ററോളം വരുന്ന ഭാഗമാണ് ടാര്‍ ചെയ്തത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായി രണ്ട് ദിവസത്തിനുള്ളില്‍ ടാറിങ് ഇളകി നശിച്ചു

പുതുതായി ടാറ് ചെയ്ത റോഡിന്‍റെ ടാറ് ഇളകി  സ്റ്റേറ്റ് പൂപ്പാറ-ചെമ്പാല റോഡിന്‍റെ ടാർ ഇളകി  tarring stirred on Pooppara chembala road
നിര്‍മാണം നടത്തി ദിവസങ്ങൾക്കകം ടാറിങ് ഇളകി; പ്രതിഷേധവുമായി നാട്ടുകാർ
author img

By

Published : Jan 5, 2021, 4:36 PM IST

Updated : Jan 5, 2021, 5:07 PM IST

ഇടുക്കി: റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി രണ്ട് ദിവസം പിന്നിടും മുമ്പ് ടാറിങ് ഇളകിയതില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. എസ്റ്റേറ്റ് പൂപ്പാറ-ചെമ്പാല റോഡാണ് അശാസ്ത്രീയ നിര്‍മാണം നടത്തിയത് മൂലം ടാറിങ് ഇളകി നശിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം എസ്റ്റേറ്റ് പൂപ്പാറയില്‍ നിന്നും ചെമ്പാലയ്ക്കുള്ള 400 മീറ്ററോളം വരുന്ന ഭാഗമാണ് നാല് ദിവസം മുമ്പ് ടാര്‍ ചെയ്തത്.

നിര്‍മാണം നടത്തി ദിവസങ്ങൾക്കകം ടാറിങ് ഇളകി

എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനുള്ളില്‍ ടാറിങ് ഇളകി നിരവധി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വേണ്ട രീതിയില്‍ ടാര്‍ മിക്സ് ചെയ്യാതെയാണ് നിര്‍മാണം നടത്തിയതെന്നും നിലവിലുള്ള ടാറിങ് കോരി മാറ്റി റീ ടാറിങ് നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ടാറിങ് ഉറയ്‌ക്കുന്നതിന് മുമ്പ് മഴ പെയ്തതാണ് ടാറിങ് ഇളകാന്‍ കാരണമെന്നും ഇളകിയ ഭാഗം കോരിമാറ്റി റീ ടാറിങ് നടത്തുമെന്ന് കരാറുകാരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Last Updated : Jan 5, 2021, 5:07 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.