ETV Bharat / state

തമിഴ്‌നാട് മന്ത്രി സംഘം മുല്ലപ്പെരിയാറിൽ; ജലനിരപ്പ് 152 അടിയാക്കുമെന്ന് മന്ത്രി ദുരൈമുരുകൻ - baby dam news

മൂന്ന് മരങ്ങൾ വെട്ടിയാലെ ബേബി ഡാം ബലപ്പെടുത്താൻ കഴിയുകയുള്ളുവെന്നും ബേബി ഡാം ബലപ്പെടുത്തിയാൽ ജലനിരപ്പ് 152 അടിയാക്കുമെന്നും തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ പ്രതികരിച്ചു.

തമിഴ്‌നാട് മന്ത്രിമാരുടെ സംഘം  തമിഴ്‌നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാർ  മുല്ലപ്പെരിയാർ സന്ദർശിച്ച് പ്രതിനിധി സംഘം  മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കും  ബേബി ഡാം  ബേബി ഡാം വാർത്ത  മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിൽ സന്ദർശനം നടത്തി  mullaperiyar news  Tamil Nadu delegation visits Mullaperiyar dam  Tamil Nadu delegation visits Mullaperiyar dam news  Tamil Nadu delegation visits Mullaperiyar dam news  Mullaperiyar dam water level will rise to 152 feet news  Mullaperiyar dam water level will rise to 152 feet  baby dam news  baby dam idukki
തമിഴ്‌നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിൽ സന്ദർശനം നടത്തി; ജലനിരപ്പ് 152 അടിയാക്കും
author img

By

Published : Nov 5, 2021, 4:38 PM IST

Updated : Nov 5, 2021, 5:31 PM IST

ഇടുക്കി: തമിഴ്‌നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിൽ സന്ദർശനം നടത്തി. നാല് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തിയത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയസ്വാമി, ഭക്ഷ്യ സിവിൽ സപ്ലൈ വകുപ്പ് മന്ത്രി ചക്രപാണി എന്നിവരാണ് സന്ദർശനത്തിന് എത്തിയത്.

തേനി എംഎൽഎയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദർശനം. വകുപ്പു മന്ത്രി എന്ന നിലയിലാണ് ഡാമിലെത്തിയതെന്നും എല്ലാ ഡാമുകളും സന്ദർശിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മുല്ലപ്പെരിയാറിലും സന്ദർശനം നടത്തിയതെന്നും ദുരൈമുരുകൻ പറഞ്ഞു.

തമിഴ്‌നാട് മന്ത്രി സംഘം മുല്ലപ്പെരിയാറിൽ; ജലനിരപ്പ് 152 അടിയാക്കുമെന്ന് മന്ത്രി ദുരൈമുരുകൻ

ഡാമിൽ നിർദേശിച്ച ബലപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിനെ കുറിച്ച് പറയാൻ ഒ പളനിസാമിക്കും ഇ പനീർശെൽവത്തിനും ധാർമിക അവകാശമില്ലെന്നും ദുരൈമുരുകൻ പ്രതികരിച്ചു.

ജലനിരപ്പ് 152 അടിയാക്കുമെന്ന് മന്ത്രി ദുരൈമുരുകൻ

മൂന്ന് മരങ്ങൾ വെട്ടിയാലെ ബേബി ഡാം ബലപ്പെടുത്താൻ കഴിയുകയുള്ളു. സ്‌പിൽവേ തുറന്നത് റൂൾ കർവ് പ്രകാരമാണ്. ബേബി ഡാം ബലപ്പെടുത്താൻ അനുമതി നൽകണം. ബേബി ഡാം ബലപ്പെടുത്തിയാൽ ജലനിരപ്പ് 152 അടിയാക്കുമെന്നും ഈ മാസം 10 വരെ ജലനിരപ്പ് ക്രമീകരിയ്ക്കുമെന്നും തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ പ്രതികരിച്ചു.

READ MORE: മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ തമിഴ്‌നാട് മന്ത്രിമാര്‍; അഞ്ചംഗ സംഘം വെള്ളിയാഴ്‌ച എത്തും

Last Updated : Nov 5, 2021, 5:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.