ഇടുക്കി: ഓണത്തെ വരവേൽക്കാൻ തമിഴ്‌നാട്ടിലെ അതിർത്തി ഗ്രാമങ്ങളും പൂപ്പാടങ്ങളും ഒരുങ്ങി കഴിഞ്ഞു. തേനി ജില്ലയിലെ ബോഡിനായ്‌ക്കന്നൂർ, കമ്പം, ചുരുളിപെട്ടി, ശീലയംപെട്ടി തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിലെ പൂപ്പാടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങുകയാണ്. കർഷകരുടെ ഓണക്കാല പ്രതീക്ഷകള്‍ കൂടിയാണ് ഇവിടെ പൂത്തുലഞ്ഞു നിൽക്കുന്നത്.
ഓണക്കാലം ലക്ഷ്യമിട്ട് പ്രധാനമായി കൃഷി ചെയ്യുന്ന ചെണ്ടുമല്ലി, പിച്ചി, റോസ്, ജമന്ദി എന്നിവയുടെ പാടങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇവരുടെ പ്രതീക്ഷകൾ പ്രളയവും കൊവിഡും കവർന്നിരുന്നു. എന്നാൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ് കർഷകർ.
പൂക്കള്‍ക്ക് പൊതുവേ നല്ല വില ലഭിക്കാറുണ്ടെങ്കിലും ഓണക്കാലമാകുന്നതോടെ വിപണിയില്‍ പൂക്കളുടെ വില കുത്തനെ ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി കേരളത്തിലെ വ്യാപാരികൾ നേരത്തെ എത്തി ഓര്‍ഡര്‍ നല്‍കുന്നുണ്ടെന്നും പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു.
Also Read; നമ്മുടെ പൂക്കൾ, നമ്മുടെ ഓണം; എംഎല്‍എയുടെ ആശയത്തിന് ഒപ്പം നിന്ന് വിജയം കൊയ്‌ത് കാട്ടാക്കട