കല്ലാർകുട്ടി അണക്കെട്ടിൽ ഹൈഡൽ ടൂറിസം വകുപ്പിന്‍റെസഹകരണത്തോടെ നീന്തൽ സഹായി ഉപയോഗിച്ചുള്ള നീന്തൽ പരിശീലനം ആരംഭിച്ചു .അഞ്ചു വയസിന് മുകളിലുള്ളവർക്കാണ് നീന്തൽ പരിശീലന ക്ലാസ്സ് നൽകുന്നത്.
ഹൈഡൽ ടൂറിസം വകുപ്പിന്‍റെയും, മുതിരപ്പുഴ ടൂറിസം ഡെവലപ്പ്മെന്‍റ്ആന്‍റ്കൾച്ചറൽ സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് കല്ലാർകുട്ടി അണക്കെട്ടിൽ ബോട്ടിംഗ് ആരംഭിച്ചത്. ഇതിനുപിന്നാലെയാണ് ഹൈഡൽ ടൂറിസം വകുപ്പ് ജലാശയത്തിൽ നീന്തൽ പരിശീലനം തുടങ്ങിയത്. അണക്കെട്ടിലെ എത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് നീന്തൽ സഹായി ഉപയോഗിച്ച് ജലാശയത്തിൽ ഉല്ലസിക്കാം. ഇതിനായി ഫ്ളോട്ടിലെനീന്തൽ സഹായിക്കൊപ്പം പരിശീലകന്‍റെയും സേവനം ലഭിക്കുമെന്ന് സംഘാടകർ പറയുന്നു.
100 രൂപ പണമടച്ചാല്‍ ഒരു മണിക്കൂര്‍ സമയം നീന്തല്‍ പരിശീലിക്കാം. പരിശീലനം ആരംഭിച്ച ആദ്യദിനങ്ങളിൽ തന്നെ പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ നീന്തൽ പരിശീലിക്കാനും ജലാശയത്തിൽ ഉല്ലസിക്കാനും കൂടുതൽ ആളുകൾ എത്തുമെന്നാണ് നടത്തിപ്പുകാരുടെ പ്രതീക്ഷ.