ഇടുക്കി: പൂച്ചെടികള്‍ക്ക് പകരം വീട്ടുമുറ്റത്ത് പാവല്‍ കൃഷി നടത്തി മികച്ച വരുമാനം കണ്ടെത്തുകയാണ് സുനിത എന്ന കര്‍ഷക. രാജകുമാരി ഇടമറ്റം വെളിയില്‍ സുനിതാ അജിയാണ് മറ്റ് കാര്‍ഷിക വിളകള്‍ക്കൊപ്പം പാവല്‍കൃഷിയും പരിപാലിക്കുന്നത്. ഭര്‍ത്താവ് അജി തളര്‍ന്ന് കിടപ്പിലായതോടെയാണ് സുനിത എന്ന വീട്ടമ്മ അടുക്കളയില്‍ നിന്നും കൃഷിയുടെ അരങ്ങത്തേക്ക് എത്തിയത്.
വീട്ടുചെലവിന് ആവശ്യമായ വക കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സുനിത പാവല്‍ കൃഷി ആരംഭിച്ചത്. ആദ്യ കൃഷിയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചതോടെയാണ് പാവൽ കൃഷി തുടരാൻ സുനിത തീരുമാനിച്ചത്. മോശമല്ലാത്ത വില ഉള്ളതിനാൽ ഇത്തവണയും കൃഷി ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് ഈ കര്‍ഷക.
തികച്ചും ജൈവ രീതിയില്‍ പരിപാലനം നടത്തുന്ന കൃഷിയില്‍ കീടങ്ങളെ പ്രതിരോധിക്കാൻ കുപ്പി കെണികളും ഒരുക്കിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് തവണ വിളവെടുക്കാനും കഴിയുന്നുണ്ട്. കാര്‍ഷിക വിപണിയില്‍ എത്തിച്ച് വില്‍ക്കുന്നതിനൊപ്പം പ്രദേശവാസികളും പാവയ്ക്ക വാങ്ങുന്നുണ്ട്.