ETV Bharat / state

ആദിവാസി കുടുംബം ആത്മഹത്യ ചെയ്‌ത സംഭവം; ദുരൂഹതയെന്ന് നാട്ടുകാര്‍

കുടുംബ പ്രശ്‌നങ്ങളോ സാമ്പത്തിക ബാധ്യതകളോ ഇല്ലാതിരുന്ന കുടുംബം എന്തിന് ആത്മഹത്യ ചെയ്തുവെന്നതിന് വ്യക്തതയില്ല.

author img

By

Published : Nov 8, 2019, 4:51 PM IST

Updated : Nov 8, 2019, 7:20 PM IST

സൂര്യനെല്ലിയില്‍ ആദിവാസി കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കുട്ടിയടക്കം മൂന്ന്‌ പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുടുംബ പ്രശ്‌നങ്ങളോ സാമ്പത്തിക ബാധ്യതകളോ ഇല്ലാതിരുന്ന കുടുംബം എന്തിന് ആത്മഹത്യ ചെയ്തുവെന്നതിന് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ആറാം ക്ലാസ്സ് വിദ്യാര്‍ഥി ശരണ്യയുടെ വേര്‍പാടാണ് നാട്ടുകാരെ കൂടുതല്‍ വേദനിപ്പിക്കുന്നത്. സ്‌കൂളില്‍ കലാ കായിക രംഗത്ത് മുന്നില്‍ നിന്നിരുന്ന ശരണ്യ അധ്യാപകരുടേയും പ്രിയപ്പെട്ടവളായിരുന്നു.

ആദിവാസി കുടുംബം ആത്മഹത്യ ചെയ്‌ത സംഭവം; ദുരൂഹതയെന്ന് നാട്ടുകാര്‍

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ചിന്നക്കനാല്‍ ചെമ്പകത്തൊഴു ആദിവാസിക്കുടിയിലെ വീടിനുള്ളില്‍ രാമകൃഷ്ണന്‍, ഭാര്യ രജനി, ഇവരുടെ മകള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശരണ്യ എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമകൃഷ്ണനും ഭാര്യയും ഹാളിനുള്ളില്‍ ഒരു കയറിന്‍റെ ഇരുവശത്തായും, കുട്ടിയെ സമീപത്തെ മുറിയിലും തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രാമകൃഷ്ണന്‍റെ തമിഴ്‌നാട്ടിലുള്ള ബന്ധുക്കള്‍ നിരവധി തവണ ഫോണ്‍ ചെയ്തിട്ടും ഇവരെ ലഭിക്കാതെ വന്നതോടെ അയല്‍വാസിയോട് അന്വേഷിക്കാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്.

Intro:ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കുട്ടിയടക്കം മൂന്ന്‌പേരെ വീടിനുള്ള രമിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരുഹത നിലനില്‍ക്കുന്നു. സംഭവം ആദിവാസി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തീക ബാധ്യതകളോ ഇല്ലാത്ത നാട്ടുകാര്‍ക്ക് പ്രീയപ്പെട്ടവരായിരുന്നവര്‍ എന്തിന് കൂട്ടത്തോടെ ആത്മഹത്യ ചെയ്‌തു എന്നത് ദുരൂഹമാണ് Body:കഴിഞ്ഞ ദിവസ്സം രാത്രിയോടെയാണ് ചിന്നക്കനാല്‍ ചെമ്പകത്തൊഴു ആദിവാസിക്കുടിയിലെ വീടിനുള്ളില്‍ രാമകൃഷ്ണന്‍, ഭാര്യ രജനി, ഇവരുടെ മകള്‍ ആറാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയായ ശരണ്യ എന്നിവരെ തൂങ്ങി രമിച്ച നിലയില്‍ കണ്ടെത്തിയത്. രാമകൃഷ്ണനും ഭാര്യയും ഹാളിനുള്ളില്‍ ഒരു കയറിന്റെ ഇരുവശത്തായും, സമീപത്തെ മുറിയില്‍ കുട്ടിയെയും തൂങ്ങി നിലയിലാണ് കണ്ടെത്തിയത്.തമിഴ് നാട്ടിൽ നിന്നും രാമകൃഷ്ണന്റെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ അയല്‍വാസിയോട് അന്വേഷിക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയപ്പോളാണ് സംഭവം പുറത്തറിയുന്നത്.

ബൈറ്റ്..പാല്‍രാജ്..അയല്‍വാസി..

നാട്ടുകാര്‍ക്ക് പ്രീയപ്പെട്ട കുടുംബമായിരുന്നു രാമകൃഷ്ണന്റേത്. നാട്ടുകാരെ ഏറെ വേദനിപ്പിക്കുന്നത് ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശരണ്യയുടെ വേര്‍പാടാണ്. ഏല്ലാവരോടും ചിരിച്ചും കളിച്ചും കൂടെ കൂടിയിരുന്ന ശരണ്യയുടെ മരണം നാടിനെ തന്നെ കണ്ണീരിലാഴ്ത്തി. സ്‌കൂളില്‍ കലാ കായിക രംഗത്ത് മുന്നില്‍ നിന്നിരുന്ന ശരണ്യ അധ്യാപകരുടേയും പ്രീയപ്പെട്ടവളായിരുന്നു.

ബൈറ്റ് …നിര്‍മ്മല…അദ്ധ്യാപിക ..Conclusion:എന്നാല്‍ സാമ്പത്തീക ബാധ്യതകളോ കുടുംബ പ്രശ്‌നങ്ങലോ ഇല്ലാതിരുന്ന കുടുംബം എന്തിന് ആത്മഹത്യ ചെയ്തു എന്നതിന് വ്യക്തതയില്ല. കഴിഞ്ഞ മൂന്ന് ദിവസ്സമായി കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ല. രാമകൃഷ്ണൻ കഴിഞ്ഞ ദിവസങ്ങളിൽ കട അടച്ചിട്ടിരുന്നതായും നാട്ടുകാ പറയുന്നു. അതുകൊണ്ട് തന്നെ ഇവരുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
Last Updated : Nov 8, 2019, 7:20 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.