ETV Bharat / state

പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു - SUBHIKSHA KERALAM PROJECT

സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പെട്ടിമുടിയില്‍ നെല്‍ കൃഷിയിറക്കിയിട്ടുള്ളത്.

ഇടുക്കി  അടിമാലി ഗ്രാമപഞ്ചായത്ത്  പെട്ടിമുടി പാടശേഖരം  സുഭിക്ഷ കേരളം പദ്ധതി  SUBHIKSHA KERALAM PROJECT  PETTIMUDI
പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു
author img

By

Published : Aug 19, 2020, 3:56 PM IST

Updated : Aug 19, 2020, 4:29 PM IST

ഇടുക്കി: ഒരു പതിറ്റാണ്ടിനിപ്പുറം അടിമാലി ഗ്രാമപഞ്ചായത്തിലെ പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു.12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെട്ടിമുടി പാടശേഖരത്ത് ഞാറ്റുപാട്ടുയര്‍ന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പെട്ടിമുടിയില്‍ നെല്‍ കൃഷിയിറക്കിയിട്ടുള്ളത്. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ രാജീവ് ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു.

പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്‍, യുഎന്‍ഡിപി, പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തോടെയാണ് കൃഷിയിറക്കിയത്. കുറിയകൈമനാടനെന്ന നാടന്‍ വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചിട്ടുള്ളത്. കൃഷിക്കൊപ്പം ജൈവവൈവിധ്യ സംരക്ഷണവും വകുപ്പുകള്‍ ലക്ഷ്യമിടുന്നുണ്ട്. ജൈവരീതിയിലായിരിക്കും കൃഷി പരിപാലനം മുമ്പോട്ട് പോകുക. മന്നാന്‍ വിഭാഗക്കാരായ ആദിവാസി കുടുംബങ്ങള്‍ കൂട്ടുകൃഷിയായാണ് പാടശേഖരത്ത് ഞാറ് നട്ടിട്ടുള്ളത്. ഗ്രാമപഞ്ചായത്തംഗങ്ങളായ എംപി വര്‍ഗീസ്, മഞ്ചു ബിജു, ശ്രീജ ജോര്‍ജ്, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികളായ ഫെലിക്‌സ് തങ്കച്ചന്‍, ഇകെ ഷാജി, കാര്‍ത്തിക എസ്, ഊരു മൂപ്പന്‍ രാജന്‍ തുടങ്ങിയവര്‍ ഞാറ് നടീല്‍ ചടങ്ങില്‍ പങ്കെടുത്തു.

Last Updated : Aug 19, 2020, 4:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.