ETV Bharat / state

സുഭിക്ഷ കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം

മൂന്ന് ഡാമുകളിലായി പത്തര ലക്ഷം ശുദ്ധജല മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്.

സുഭിക്ഷ കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം  സുഭിക്ഷ കേരളം പദ്ധതി  subhiksha keralam project  ഇടുക്കി  ത്തര ലക്ഷം ശുദ്ധ ജല മത്സ്യങ്ങളെ നിക്ഷേപിച്ചു  ശുദ്ധജല മത്സ്യങ്ങള്‍
സുഭിക്ഷ കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം
author img

By

Published : Aug 1, 2020, 4:22 PM IST

ഇടുക്കി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ജല സംഭരണികളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആദ്യ ഘട്ടത്തില്‍ മൂന്ന് ഡാമുകളിലായി പത്തര ലക്ഷം ശുദ്ധജല മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്. ശുദ്ധജല മത്സ്യങ്ങളുടെ ലഭ്യത കൂടുതല്‍ ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഡാമുകളിലേയും മറ്റും മത്സ്യ സമ്പത്തിനെ ആശ്രയിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന നിരവധിയാളുകള്‍ക്ക് പദ്ധതി ഗുണകരമാകും.

സുഭിക്ഷ കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം

സംസ്ഥാനത്തെ വിവിധ ജലാശങ്ങളില്‍ മത്സ്യങ്ങളെ നിക്ഷേപിക്കുന്നുണ്ട്. പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഇരട്ടയാര്‍, മലങ്കര, കല്ലാര്‍ ഡാമുകളിലാണ് നിലിവില്‍ മത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ അഞ്ച് ഡാമുകളില്‍ കൂടി മത്സ്യങ്ങളെ നിക്ഷേപിക്കും.

കല്ലാര്‍ ഡാമിലെ മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപ ഉത്ഘാടനം നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജ്ഞാനസുന്ദരം നിര്‍വഹിച്ചു. കട്‌ല, രോഹു തുടങ്ങിയ ഇനങ്ങളില്‍ പെട്ട നാല് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചത്. ആന്ധ്രാ പ്രദേശില്‍ നിന്നുമാണ് ഇവയെ എത്തിച്ചത്. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമന്ദിരം ശശികുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് ഈട്ടിക്കല്‍, ജിജോ മരങ്ങാട്ട്, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഷിനൂപ്, ഫിഷറീസ് പ്രൊമോട്ടര്‍ ഷെജന്‍ ജോര്‍ജ്, ജെയ്‌മോന്‍ നെടുവേലി, ജോയല്‍ ജയിംസ്, ലിബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.