ഇടുക്കി: കര്‍ക്കടകത്തിന്‍റെ വറുതിക്കാലം കഴിഞ്ഞെത്തിയ ചിങ്ങപ്പുലരിയെ വരവേറ്റ് കുട്ടിക്കര്‍ഷകര്‍. സേനാപതി മാർ ബേസിൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് നടീല്‍ ഉത്സവത്തോടെ ചിങ്ങ മാസത്തെ വരവേറ്റത്. നെല്‍ കൃഷിയുടെ പാരമ്പര്യം നഷ്‌ടപ്പെടാതിരിക്കാനും പുതുതലമുറക്ക് നെല്‍കൃഷിയുടെ മഹത്വം പകര്‍ന്ന് നല്‍കാനുമാണ് കുട്ടിക്കൂട്ടം പാടത്തേക്കിറങ്ങിയത്.
ശാന്തൻപാറ ചേരിയാർ പാടശേഖരത്തിലാണ് കൃഷി പാട്ടുപാടി വിദ്യാര്‍ഥികള്‍ നടീല്‍ നടത്തിയത്. ശാന്തൻപാറ കൃഷി ഭവന്‍റെയും അധ്യാപകരുടെയും ശാന്തൻപാറ ചേരിയാർ പാടശേഖര സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. വിദ്യാർഥികൾക്ക് കർഷകർ നെൽകൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകി.
ഉഴുതു മറിച്ച പാടത്ത് ആവേശത്തോടെ വിദ്യാര്‍ഥികള്‍ കൃഷിയിറക്കി. പാടത്തിറങ്ങി കൃഷി ചെയ്യുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ആദ്യമായി പാടത്തെ ചേറില്‍ ഇറങ്ങിയവരാണ് കൂട്ടത്തിലെ മിക്ക വിദ്യാര്‍ഥികളും. ഇത്തരമൊരു അനുഭവം ജീവിതത്തില്‍ ആദ്യമായാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കേരളത്തിന് ഇന്ന് പുതുവര്‍ഷ പുലരി: ചിങ്ങം ഒന്നാണ് മലയാളം കൊല്ലവര്‍ഷത്തിലെ ആദ്യദിനം. കേരളത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നു. കര്‍ക്കടകത്തെ വറുതിയുടെ കാലമാണെന്നാണ് കണക്കാ. കര്‍ക്കടകം കഴിഞ്ഞ് ചിങ്ങമെത്തിയില്‍ കൊയ്‌തെടുത്ത നെല്ല് പത്തായത്തില്‍ നിറയുന്ന സമൃദ്ധിയുടെ കാലമാണ് പിന്നീടങ്ങോട്ട്.
പെരുമഴ പെയ്‌തൊഴിയുന്ന കര്‍ക്കടകം വിട പറഞ്ഞാല്‍ ഐശ്വര്യം പിറക്കും. മലയാള ഭാഷ മാസം എന്നറിയപ്പെടുന്ന ചിങ്ങത്തില്‍ തന്നെയാണ് പൊന്നോണവും വിരുന്നെത്തുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്: ഇന്ന് ചിങ്ങം ഒന്ന്. കേരളത്തിലെ കര്‍ഷകര്‍ അടക്കമുള്ളവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കര്‍ഷിക പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ചിങ്ങം ഒന്ന് കരുത്ത് പകരട്ട.
സമ്പന്നമായ നമ്മുടെ കാര്‍ഷിക പാരമ്പര്യം ഓര്‍ത്തെടുക്കാനുള്ള അവസരമാണ് ചിങ്ങം ഒന്ന് എന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന്‍റെ കാര്‍ഷിക അഭിവൃദ്ധിക്കായി കാലത്തിണങ്ങുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. അത്തരം ആശയങ്ങള്‍ കൂടി പങ്കുവയ്‌ക്കാനുള്ള അവസരം കൂടിയാണ് ചിങ്ങം ഒന്ന്.
കര്‍ഷക ദിനമായി ആഘോഷങ്ങള്‍ നടക്കുമ്പോഴും സമകാലിക സമൂഹത്തില്‍ നിരവധി കര്‍ഷകരാണ് ദുരിതങ്ങള്‍ പേറി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. കാര്‍ഷിക രംഗത്തിനും കര്‍ഷകര്‍ക്കും വേണ്ടി സമരമുഖങ്ങളില്‍ അണി ചേരേണ്ടതിന്‍റെ ആവശ്യകതയും ഈ ദിനം ഉയര്‍ത്തിക്കാട്ടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
also read: Chingam 1 | പഞ്ഞമാസം പെയ്‌തൊഴിഞ്ഞു, മലയാളക്കരയ്ക്ക് പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം