ഇടുക്കി: വയനാടിന് സഹായവുമായി മൂന്നാറിലെ ആംഗ്ലോ തമിഴ് മീഡിയം എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍. വിദ്യാലയത്തിലെ കുട്ടികള്‍ കുടുക്കകളില്‍ നിന്നും സ്കൂള്‍ അധികൃതര്‍ക്ക് നല്കിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കാലവര്‍ഷത്തില്‍ മൂന്നാറും ഏറെ ദുരിതം നേരിട്ടിരുന്നു. സ്കൂളിലെ മൂന്നാം ക്ലാസുകാരിയായ സംയുക്ത കഴിഞ്ഞ ദിവസം തന്റെ കുടുക്ക ഒന്നാകെ സ്കൂളിലെ പ്രഥമ അധ്യാപികയെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് മറ്റ് കുട്ടികളും ദുരിത ബാധിതരെ സഹായിക്കാന്‍ മനസുമായി മുന്നോട്ട് എത്തിയത്.
വയനാടിന് കൈത്താങ്ങായി സംയുക്തയും കൂട്ടുകാരും; കയ്യടിക്കാം ഈ സ്നേഹ മാതൃകയ്ക്ക് - students-from-anglo-tamil-medium-school-at-munnar-donated-to-the-flood-affected-people-in-wayanad
വിദ്യാലയത്തിലെ കുട്ടികള്‍ കുടുക്കകളില്‍ നിന്നും സ്കൂള്‍ അധികൃതര്‍ക്ക് നല്കിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ഇടുക്കി: വയനാടിന് സഹായവുമായി മൂന്നാറിലെ ആംഗ്ലോ തമിഴ് മീഡിയം എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍. വിദ്യാലയത്തിലെ കുട്ടികള്‍ കുടുക്കകളില്‍ നിന്നും സ്കൂള്‍ അധികൃതര്‍ക്ക് നല്കിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കാലവര്‍ഷത്തില്‍ മൂന്നാറും ഏറെ ദുരിതം നേരിട്ടിരുന്നു. സ്കൂളിലെ മൂന്നാം ക്ലാസുകാരിയായ സംയുക്ത കഴിഞ്ഞ ദിവസം തന്റെ കുടുക്ക ഒന്നാകെ സ്കൂളിലെ പ്രഥമ അധ്യാപികയെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് മറ്റ് കുട്ടികളും ദുരിത ബാധിതരെ സഹായിക്കാന്‍ മനസുമായി മുന്നോട്ട് എത്തിയത്.
മൂന്നാര്‍ കൂടാര്വിള നിത്യക്കുടി ഡിവിഷനിലെ തൊഴിലാളികളായ മാളവി കറുപ്പ് സ്വാമി ദമ്പതികളുടെ മകളാണ് മൂന്നാംക്ലാസുകാരിയായ സംയുക്ത.കഴിഞ്ഞ മഴയത്ത് വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സംയുക്തയും മാതാപിതാക്കളും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കഴിഞ്ഞ് വന്നിരുന്നത്.എന്നാല്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തേക്കാള്‍ വലിയ ദുരിതം മറ്റ് ചിലര്‍ അനുഭവിക്കുന്നത് കണ്ട് ഈ കുഞ്ഞുമനസ്സലിഞ്ഞു.ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ തന്നാലാവുന്നത് ചെയ്യണമെന്ന് മനസ്സിലുറപ്പിച്ചതോടെ ക്യാമ്പില്‍ നിന്നും തിരികെ വീട്ടിലെത്തിയ സംയുക്ത രണ്ട് വര്‍ഷമായി താന്‍ ശേഖരിച്ച് വച്ചിരുന്ന നാണയ തുട്ടുകള്‍ ഉള്‍ക്കൊള്ളുന്ന കുടുക്കയുമായി സ്കൂളിലെത്തി.കുടുക്കക്കുള്ളിലെ പണം ദുരിതബാധിതര്‍ക്ക് നല്കാന് സംയുക്ത അധ്യാപരോട് ആവശ്യപ്പെട്ടു. കുഞ്ഞുമനസ്സിന്റെ നന്മ കണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്യുന്ന കാര്യം താന്‍ മറ്റ് കുട്ടികളെ അറിയിക്കുകയുമായിരുന്നുവെന്ന് സ്കൂളിലെ പ്രാഥമാധ്യാപിക മാരിയമ്മ പറഞ്ഞു.
ബൈറ്റ്
മാരിയമ്മ
അധ്യാപിക
വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ദുരിത ചിത്രങ്ങള്‍ തന്നെ വല്ലാതെ വിഷമിപ്പിച്ചതായും തന്നാലാവുന്നത് ചെയ്യണമെന്ന് മാത്രമെ സ്കൂളില്‍ കുടുക്കയുമായി എത്തുമ്പോള്‍ കരുതിയിരുന്നുള്ളുവെന്നും സംയുക്ത പറയുന്നു.
ബൈറ്റ്
സംയുക്ത
വിദ്യാർത്ഥിനിConclusion:ഏതെങ്കിലുമൊക്കെ വിധത്തില്‍ ഇത്തവണയും മഴക്കെടുതി ബാധിച്ച തോട്ടം മേഖലയില്‍ നിന്നുള്ള 136 കുട്ടികളാണ് മൂന്നാര്‍ ആംഗ്ലോ തമിഴ് മീഡിയം എല്‍പി സ്കൂള്‍ പഠനം നടത്തുന്നത്.ഇല്ലായ്മക്കു നടുവില്‍ നിന്നും കുട്ടികള്‍ ആകെ സമാഹരിച്ച 2642 രൂപ അധ്യാപരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
അഖിൽ വി ആർ
ദേവികുളം