ETV Bharat / state

കോളജിലെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കിടെ റാഗിങ്ങും മര്‍ദനവും ; വിദ്യാര്‍ഥി ആശുപത്രിയില്‍ - ക്രിസ്‌മസ് ആഘോഷം റാഗിങ്

ക്യാമ്പസിന് പുറത്ത് വച്ചും സീനിയര്‍ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്‌തതായി പരാതി

idukki ragging  student hospitalized after ragging in kerala  ഇടുക്കി വിദ്യാര്‍ഥി റാഗിങ്  ക്രിസ്‌മസ് ആഘോഷം റാഗിങ്
കോളജിലെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തതായി പരാതി
author img

By

Published : Dec 24, 2021, 7:36 PM IST

ഇടുക്കി : കോളജിലെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗ് ചെയ്‌തതായി പരാതി. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി നെടുങ്കണ്ടം സ്വദേശി നന്ദുവാണ് റാഗിങ്ങിനിരയായത്. ക്യാമ്പസിന് പുറത്ത് വച്ചും സീനിയര്‍ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്‌തതായി വിദ്യാര്‍ഥി ആരോപിച്ചു.

വ്യാഴാഴ്‌ച ലബ്ബക്കടയിലുള്ള ജെപിഎം കോളജില്‍ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. മദ്യപിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്യുകയുമായിരുന്നു.

സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ് ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ജൂനിയര്‍ വിദ്യാര്‍ഥികള്‍ കോളജ് അധികൃതരെ സമീപിച്ചു. തുടര്‍ന്ന് അധ്യാപകര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ത്തു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കോളജില്‍ സമാന സംഭവം ഉണ്ടായതോടെ വിദ്യാര്‍ഥികള്‍ പൊലീസില്‍ വിവരം അറിയിച്ചു.

കോളജിലെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തതായി പരാതി

Also read: വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം ; യുവാവിന്‍റെ ജനനേന്ദ്രിയം അറുത്തുമാറ്റി പെൺകുട്ടിയുടെ ബന്ധുക്കൾ

പൊലീസ് എത്തിയതോടെ ആഘോഷ പരിപാടികള്‍ അവസാനിപ്പിച്ചു. സംഭവത്തിന് ശേഷം ബൈക്കില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നന്ദുവിനെ ലബ്ബകടയില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 20 ഓളം പേരാണ് നന്ദുവിനെ മര്‍ദിച്ചത്.

പരിക്കേറ്റ നന്ദു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിനുള്ളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നുവെന്നും പുറത്ത് നടന്ന പ്രശ്‌നങ്ങളെ കുറിച്ച് അറിയില്ലെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.